ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്‌മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങൾക്ക് മനസിലായി, ഭീകരതയ്ക്ക് പാകിസ്താൻ നൽകുന്ന സഹായം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ ഓപ്പറേഷൻ സിന്ദൂർ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ കഠിനശിക്ഷ പാകിസ്താന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങൾ ദൗത്യം നിറവേറ്റിയത്. ഇപ്പോൾ കണ്ടത് ട്രെയ്ലർ മാത്രമാണ്. സിനിമ പിന്നാലെയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊടും ഭീകരൻ മസൂദ് അസറിന് 14 കോടി രൂപ പാകിസ്താൻ നൽകാൻ തീരുമാനിച്ചു. പാകിസ്താൻ ഫണ്ട് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.ഐഎംഎഫ് പാകിസ്താന് വായ്പ നൽകുന്നതിൽ ഒന്നുകൂടി ആലോചിക്കണം
Discussion about this post