ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൻറെ ഭാഗമായുള്ള ഇന്ത്യയുടെ ആക്രമണങ്ങളിൽ പാകിസ്താൻറെ സുപ്രധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി വിരമിച്ച എയർ മാർഷൽ മസൂദ് അക്തർ. പരസ്യമായി ക്യാമറയ്ക്ക് മുൻപിലായിരുന്നു മുൻ എയർമാർഷൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
“അവർ [ഇന്ത്യൻ സൈന്യം] തുടർച്ചയായി നാല് ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചു – ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കോ അല്ലെങ്കിൽ വായുവിൽ നിന്ന് ഉപരിതലത്തിലേക്കോ, അത് എനിക്ക് ഉറപ്പില്ല,” അത് പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു . “ഞങ്ങളുടെ പൈലറ്റുമാർ വിമാനം സുരക്ഷിതമാക്കാൻ ഓടി, പക്ഷേ മിസൈലുകൾ വന്നുകൊണ്ടിരുന്നു. നിർഭാഗ്യവശാൽ, നാലാമത്തേത് ബൊളാരി എയർബേസിലെ ഹാംഗറിൽ ഇടിച്ചു, അവിടെയാണ് ഞങ്ങളുടെ AWACS നിലനിന്നിരുന്നത്, അത് കേടായി.”ഒരു ടിവി അഭിമുഖത്തിൽ അക്തർ പറഞ്ഞു,
മൂന്ന് മണിക്കൂറിനുള്ളിൽ 11 പാകിസ്താൻ വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇന്ത്യൻ എയർ മാർഷൽ എ കെ ഭാരതി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എയർ മാർഷൽ മസൂദ് അക്തറിൻറെ പ്രസ്താവന. ഇന്ത്യ പാക് സംഘർഷം റിപ്പോർട്ട് ചെയ്ത പ്ലാറ്റ്‌ഫോം ഫ്രണ്ടൽ ഫോഴ്‌സ് ഓൺ എക്‌സ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
” ആക്രമണം ഏൽക്കുന്നിടത്ത് നിന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ തീരുമാനമെടുത്തു,” പാകിസ്താൻറെ നിർണ്ണായകമായ പ്രതിരോധ സംവിധാനങ്ങളിൽ ഇന്ത്യൻ സൈന്യം കൃത്യവും സമന്വയിപ്പിച്ചതും അളന്നതുമായ ആക്രമണം നടത്തിയതെങ്ങനെയെന്നാണ് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നത്. “ആക്രമണം അനുവദിക്കില്ല എന്നും വീഡിയോയിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് മെയ് 9-10 രാത്രിയിൽ ഇന്ത്യ ആക്രമണം ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം ചക്ലാല, റഫീഖ്, റഹിം യാർ ഖാൻ എന്നിവയുൾപ്പെടെ പാകിസ്താൻഫെ സൈനിക കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. തുടർന്ന് റഡാർ സൈറ്റുകൾ, കമാൻഡ് സെന്ററുകൾ, വെടിമരുന്ന് ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ട് സർഗോധ, ഭുലാരി, ജേക്കബാബാദ് എന്നിവ ആക്രമിച്ചു. പാക്കിസ്താൻ സൈന്യം നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചുകാണാൻ ശ്രമിച്ചെങ്കിലും, അക്തറിന്റെ ക്യാമറയ്ക്ക് മുമ്പുള്ള തുറന്നുപറച്ചിൽ ഇപ്പോൾ ഔദ്യോഗിക വിവരണത്തിന് കടകവിരുദ്ധമാണ്
Discussion about this post