പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് വിവരം. ഹരിയാനയിലെ കൈതാളിൽ നിന്നും അറസ്റ്റിലായ യുവാവാണ് മാതൃരാജ്യത്തെ ഒറ്റിയതായി സമ്മതിച്ചത്.
ഇന്ത്യ -പാക് സംഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാകിസ്താന് അപ്പപ്പോൾ വിവരങ്ങൾ കൈമാറിയെന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ദേവേന്ദർ സിംഗ്എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പിടിയിലാകുന്നത്. പട്യാലയിലെ ഒരു കോളേജിൽ എംഎപൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ.
പാകിസ്താനിലെഒരാൾക്ക് ദേവേന്ദർ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ്കണ്ടെത്തിയത്. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർപകർത്തുകയും, പങ്കുവെക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി യുവാവ് പാകിസ്താനിലേക്ക് പോയതായുംഅന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദേവേന്ദറിന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും സോഷ്യൽ മീഡിയ അക്കൌണുകളും പരിശോധിക്കുകയാണ്.
കഴിഞ്ഞ് ദിവസവും സമാനമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു. പാനിപത്തിലെ വ്യവസായശാലയില്‍ സുരക്ഷാ ഗാര്‍ഡായ ഉത്തര്‍പ്രദേശ് ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് പോലീസ് പിടികൂടിയത്.
Discussion about this post