തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീസ വീഡിയോ കണ്ട വിദേശപൗരന് ശിക്ഷ വിധിച്ച് കോടതി. യമൻ പൗരനായ അബ്ദുള്ള അലി അബ്ദോ അൽ ഹദാറിനാണ് ശിക്ഷ വിധിച്ചത്. കോടതി പിരിയും വരെ തടവിൽ കഴിയാനാണ് വിധി.അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചു.
2020 ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഇയാൾ കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വഞ്ചിയൂർ പോലീസ് കേസ് അന്വേഷിക്കുകയും പ്രതി ജോലിചെയ്തിരുന്ന ഈഞ്ചക്കലിലുള്ള റെസ്റ്ററന്റിലെത്തി മൊബൈൽ ഫോൺ പരിശോധിക്കുകയുമായിരുന്നു. ഇയാൾ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു.
Discussion about this post