പാകിസ്താന് ചാരവേല ചെയ്തതിന് അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രകേരളത്തിലുമെത്തിയ വാർത്ത ഏറെ ഞെട്ടലോടെയാണ് നാം വായിച്ചത്. കൊച്ചിയും മൂന്നാറും കണ്ണൂരും സന്ദർശിച്ച ഇവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ആ സമയത്ത് ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. ഈ. സാഹചര്യത്തിൽ വിഷ്ണു അരവിന്ദ് ഉയർത്തുന്ന അവലോകനം ചർച്ചയാവുകയാണ്. ജ്യോതി മൽഹോത്ര കേരളത്തിൽ നടത്തിയ സംശയാസ്പദമായ യാത്രകൾസമാനമായി ഭീകരവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനാണോ യെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള യാത്ര
—————————————–
പാകിസ്താന് ചാരവേല ചെയ്തതിന് അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രകേരളത്തിലുമെത്തി. 2024 അവസാനം ജമ്മു കശ്മീരിൽ നടത്തിയ അഞ്ചു ദിവസത്തെ പര്യടനത്തിന്ശേഷമാണ് ജ്യോതി ആഗോള ഭീകരവാദ ഭൂപടത്തിലെ പ്രധാന സ്ഥലമായ കേരളത്തിലേക്ക് 2025 ജനുവരിയിൽ എത്തുന്നത്. ജ്യോതി പഹൽഗാമിലെത്തി മാസങ്ങൾക്കിപ്പുറമാണ് പഹൽഗാമിൽ 26 ഹിന്ദുക്കളെ ഭീകരർ കൊല്ലുന്നത്. ശ്രീനഗർ, സോനംമാർഗ്ഗ്, ഗുൽമാർഗ്ഗ്, പഹൽഗാം എന്നീ സന്ദർശത്തിന് ശേഷം കേരളത്തിലെത്തിയ ജ്യോതി നിരവധി ദിവസങ്ങൾ ഇവിടെ തങ്ങി.
ജ്യോതിയുടെ ഇൻസ്റ്റാഗ്രാമിൽ നൽകിയിരിക്കുന്ന Travel Itinerary വീഡിയോയിൽ കേരളത്തിൽആദ്യ മെത്തുന്നത് കൊച്ചി ആണെന്നും പിന്നീട് മധ്യ കേരളവും തെക്കൻ കേരത്തിലേക്കും യാത്രചെയ്യുമെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ജനുവരി 15 ന് കണ്ണൂരിലാണ് ജ്യോതി ആദ്യമെത്തിയത്. എന്നാൽ കണ്ണൂരിലെ മറ്റ് കാഴ്ചകളിലേക്ക് പോകാതെ തെയ്യം കാണാൻ ആലക്കാടുള്ള കാശിപുരം വനശാസ്താ ക്ഷേത്രത്തിലേക്ക് പോയി. ഏഴിമല നാവിക പരിശീലനഅക്കാദമി ആലക്കാടിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലെ മാത്രമാണ് എന്നതാണ് പ്രധാനകാര്യം. കാസർഗോഡ് ജില്ലയിലെ കുപ്രസിദ്ധമായ പടന്ന ഗ്രാമത്തിൽ നിന്ന് മുപ്പത് മിനിറ്റ് മാത്രംദൂരമുള്ള സ്ഥലമാണ് ഈ പറയുന്ന ആലക്കാട് (20 KM). പടന്നയിൽ നിന്നാണ് മുൻപ് 11 ഓളംയുവാക്കൾ ഇസ്ലാമിക ഭീകരവാദസംഘടനയായ ഐസിസിൽ (ISIS) ചേർന്നത്. ഭീകരവാദപ്രവർത്തനങ്ങൾ, ഹവാല പണമിടപാടുകൾ തുടങ്ങിയ നീണ്ട ചരിത്രവും കാസർകോട് ജില്ലയ്ക്കുണ്ട്.
ജനുവരി 15 ന് കണ്ണൂരിൽ എത്തിയ ജ്യോതി ആദ്യ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് ജനുവരി 20 നാണ്. കൂടാതെ ആലക്കാടിന്റെ രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തത് 25 ന്മാത്രമാണ്. സാധാരണ 2 മുതൽ 3 ദിവസം ഇടവിട്ട് ഒരു വീഡിയോ , ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടുന്നജ്യോതി ഇക്കാലയളവിൽ എവിടെയൊക്കെ പോയിരുന്നുവെന്ന് അന്വേഷിക്കണം. മാത്രമല്ലഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ദേശീയപാത ഒഴിവാക്കി ഉൾനാടൻ റോഡാണ്കൂടുതലും ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇത് ഇടയ്ക്ക് ആരെയെങ്കിലും സന്ദർശിക്കാൻപോയത് ആയിരുന്നോയെന്ന് അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്. പിന്നീട് ആലപ്പുഴ, കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലേക്കും ജ്യോതി സഞ്ചരിച്ചിട്ടുണ്ട്. കൂടാതെ2023 സെപ്റ്റംബറിലും ജ്യോതികാസർകോഡ് വന്നിരുന്നു. ആ സമയത്ത് തെയ്യം കാണുവാൻ പോയിട്ടില്ലയെന്ന് ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ നിന്നും വ്യക്തം. അപ്പോൾ 2025 ലെ വരവിനു എന്തെങ്കിലുംഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. ഇതിന്റെ ഒപ്പം കൂട്ടിവായിക്കേണ്ട ഒന്ന്
കേരള സന്ദർശനത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം ജ്യോതി പാകിസ്ഥാനിലേക്ക് ഒരു യാത്രനടത്തിയെന്നതാണ്. കശ്മീർ യാത്രയ്ക്ക് ശേഷം കേരളത്തിൽ എത്തുകയും അതിന് ശേഷംമഹാകുംഭമേളയിൽ പങ്കെടുക്കുകയും പിന്നെ പാകിസ്താനിലേക്കും ജ്യോതി പോയി.
ജ്യോതിമൽഹോത്രയുടെ കാശ്മീർ, കേരള യാത്രയിൽ ഒഡിയ യൂട്യൂബർ ആയ പ്രിയങ്ക സേനാപതി ഒപ്പമുണ്ടായിരുന്നു. പ്രിയങ്ക നിരവധി തവണ പാകിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇരുവരുംപുരി ജഗന്നാഥ ക്ഷേത്രവും സന്ദർശിക്കുകയും നിരവധി ചിത്രങ്ങൾ എടുത്തതായും കാണാം. പ്രിയങ്കയുടെ ഇൻസ്റ്റാഗ്രാം വീഡിയോകളിൽ ഇന്ത്യക്കാരെ നിരവധി തവണ മോശമാക്കിചിരിത്രീകരിച്ചിട്ടുണ്ട് എന്നാൽ പാകിസ്താനെ പുകഴ്ത്തുന്ന നിരവധി വീഡിയോകൾ പ്രിയങ്കയുംജ്യോതിയും ചെയ്തിട്ടുണ്ട് എന്ന് ഇരുവരുടെയും ഇസ്റ്റാഗ്രാം അക്കൗണ്ടിൽ കാണുവാൻ സാധിക്കും.
നിരവധി തവണ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുള്ള ജ്യോതി പാക്- പഞ്ചാബ് മുഖ്യമന്ത്രിമറിയം നവാസിനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. മെയ് 13 ന് ഇന്ത്യ സർക്കാർ പേഴ്‌സണനോൺ-ഗ്രാറ്റയായി പ്രഖ്യാപിച്ച പാകിസ്ഥാൻ ഹൈക്കമ്മീഷൻ ജീവനക്കാരനായ ഡാനിഷാണ്ജ്യോതിയ്ക്ക് പാകിസ്ഥാനിൽ എല്ലാ സഹായവും ചെയ്ത് നൽകിയത്. കൂടാതെ പാക് ചാര സംഘടനISi യുമായി ബന്ധമുള്ള നിരവധി പാകിസ്ഥാനികളുമായി ജ്യോതിയ്ക്ക് ബന്ധമുണ്ടെന്നും അവർക്ക്സമൂഹമാധ്യമങ്ങൾ വഴി ഭാരതത്തിലെ പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ അയച്ചു നൽകുകയുംചെയ്തു. അലി ഇഹ്വാൻ, ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരാണ് ജ്യോതിയുമായി നിരന്തരംബന്ധപ്പെട്ട മറ്റ് പാക്കിസ്ഥാൻ സ്വദേശികൾ. ഇവരെല്ലാം ഐഎസ്ഐ ഏജന്റുമാരാണെന്നാണ്പ്രാഥമിക വിലയിരുത്തൽ. ഈ ഉദ്യോഗസ്ഥരുടെ യഥാർത്ഥ പേരുകൾക്ക് പകരം വ്യാജ പേരുകളിലാണ്ഫോണിൽ നമ്പർ സേവ്ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലെ പാക് ഹൈകമ്മിഷനിൽ സന്ദർശനം നടത്തിയിട്ടുള്ള ജ്യോതി ഉദ്യോഗസ്ഥനായ ഡാനിഷിനൊപ്പംഇന്തോനേഷ്യയിലേക്കും യാത്ര ചെയ്തു.
ഇത് കൂടാതെ ബംഗ്ലാദേശിലേക്കും ജ്യോതി യാത്ര നടത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ റാണയടക്കം കൊച്ചിയിലെത്തിയ പശ്ചാത്തലത്തിൽ ജ്യോതിയുടെ കേരളസന്ദർശനത്തിന്റെ ഉദ്ദേശമെന്തായിരുന്നു വെന്നുള്ളത് കേരള പോലീസും കേന്ദ്ര ഏജൻസികളുംഅന്വേഷിക്കണ്ട വിഷയമാണ്. പഹൽഗാമിന് ശേഷം കേരളത്തിൽ ഭീകരാക്രമണംനടത്തുന്നതിനാണോ കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുo തന്ത്ര പ്രധാന സ്ഥലങ്ങൾക്ക്സമീപവും ജ്യോതി യാത്ര നടത്തിയത് എന്നും കേരളത്തിൽ ആരെയൊക്കെ ജ്യോതി കണ്ടുവെന്നും അന്വേഷിക്കണ്ടതാണ്.
മുംബൈ ഭീകരവാദത്തിന് മുമ്പ് രാണ വന്നത് ഭീകര വാദത്തിന് ആളുകളെ കേരളത്തിൽ നിന്നുംറിക്രൂട്ട് ചെയ്യാൻ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതുപോലെ ജ്യോതി മൽഹോത്രകേരളത്തിൽ നടത്തിയ സംശയാസ്പദമായ യാത്രകൾ സമാനമായി ഭീകരവാദത്തിലേക്ക് ആളുകളെറിക്രൂട്ട് ചെയ്യാനാണോ യെന്നും അന്വേഷിക്കണം.
വിഷ്ണു അരവിന്ദ്
Discussion about this post