പൊതുരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട് ലഷ്‌കർ ഇ തൊയ്ബ കമാൻഡർ സൈഫുള്ള കസൂരി. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാളെന്നാണ് കരുതുന്നത്. പാകിസ്താൻ രാഷ്ട്രീയ നേതാക്കൾക്കും മറ്റ് വാണ്ടഡ് തീവ്രവാദികൾക്കുമൊപ്പം ഒരു രാഷ്ട്രീയ റാലിയിലാണ് കസൂരി വേദി പങ്കിട്ടത്.
പാക് ആണവ പരീക്ഷണങ്ങളുടെ വാർഷിക സ്മരണാർത്ഥം പാകിസ്താൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) സംഘടിപ്പിച്ച റാലിയിൽ പ്രകോപനപരമായ പ്രസംഗങ്ങളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി. ലഷ്‌കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനും ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളുമായ തൽഹ സയീദും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
‘പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന നിലയിൽ എന്നെ കുറ്റപ്പെടുത്തി, ഇപ്പോൾ എന്റെ പേര് ലോകമെമ്പാടും പ്രസിദ്ധമാണ്,’ പഞ്ചാബ് പ്രവിശ്യയിലെ കസൂരിൽ നടന്ന റാലിയിൽ കസൂരി പറഞ്ഞു.
Discussion about this post