മലപ്പുറം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് നിലമ്പൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം ആണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അഭിഭാഷകനും നിലമ്പൂർ സ്വദേശിയുമാണ് അഡ്വ. മോഹന്‍ ജോര്‍ജ്.
കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ആയിരുന്ന അഡ്വ. മോഹന്‍ ജോര്‍ജ് ഇപ്പോൾ എൻഡിഎയുടെ ഭാഗമാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമായ അദ്ദേഹം നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്.
നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്ന് എൻഡിഎ സ്ഥാനാർഥിയായ മോഹൻ ജോർജ് വ്യക്തമാക്കി. മലയോര ജനതയുടെപ്രശ്നങ്ങൾ പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ട് നിലമ്പൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ശക്തമായ മത്സരം കാഴ്ചവയ്ക്കും എന്നും അഡ്വ. മോഹന്‍ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം മുൻ എംഎൽഎ പി വി അൻവറും നിലമ്പൂരിൽ മത്സരിക്കാൻ തീരുമാനിച്ചു. നിലമ്പൂരിൽ മത്സരിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന് ആണ് നിലമ്പൂർ തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതല ഉണ്ടായിരിക്കുക. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അദ്ദേഹം ഉടൻതന്നെ കേരളത്തിൽ എത്തും എന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിക്കുന്നത്.
Discussion about this post