കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷത്തിന് ശേഷം പുതിയ ചക്രങ്ങൾ ലഭിക്കാൻ പോകുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ പറന്നുയരുന്ന സുഖോയ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ടയറുകളാണ് രഥത്തിൽ ഘടിപ്പിക്കുക.സുഖോയ് യുദ്ധവിമാനങ്ങൾക്ക് ടയറുകൾ നിർമ്മിക്കുന്ന കമ്പനിക്ക് പുതിയ ചക്രങ്ങൾക്കായുള്ള ആവശ്യം അത്ഭുതമുണ്ടാക്കിയെന്ന് ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാറാം ദാസ് പറയുന്നു.
ടയറുകൾ ചോദിച്ചപ്പോൾ, എന്തിനാണ് സുഖോയ് ടയറുകൾ ആവശ്യപ്പെടുന്നതെന്നും എന്താണ് കാര്യമെന്നും കമ്പനി ആരാഞ്ഞുവത്രേ. അവരുടെ ആവശ്യം വിശദീകരിച്ചതിനുശേഷം, ഇസ്‌കോൺ, കമ്പനിയെ രഥം പരിശോധിക്കാൻ ക്ഷണിച്ചു. അതിനുശേഷം അവർക്ക് രഥത്തിനായി നാല് സുഖോയ് ടയറുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇസ്‌കോൺ കൊൽക്കത്തയുടെ വൈസ് പ്രസിഡന്റ് രാധാറാം ദാസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…
‘രഥത്തിനായി സുഖോയ് ടയറുകൾ ആവശ്യപ്പെട്ടുകൊണ്ട് എംആർഎഫുമായി ബന്ധപ്പെട്ടപ്പോൾ അവർ ആദ്യം ഞങ്ങളെ വിശ്വസിച്ചില്ല,’ . ‘രഥങ്ങൾ പരിശോധിക്കാൻ അവർ മുതിർന്ന ഉദ്യോഗസ്ഥരെ പോലും കൊൽക്കത്തയിലേക്ക് അയച്ചു. കഴിഞ്ഞ 48 വർഷമായി രഥങ്ങൾ ബോയിംഗ് 747 ജംബോ ജെറ്റ് ടയറുകളിലാണ് ഓടുന്നത്. വലുപ്പത്തിലും ഈടിലും സുഖോയ് ടയറുകളാണ് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾ വിശദീകരിച്ചപ്പോൾ, അവർ അവ ഞങ്ങൾക്ക് വിൽക്കാൻ സമ്മതിച്ചു.’
‘സുഖോയ് ടയറുകളിൽ ഘടിപ്പിക്കുന്നതിനായി വീൽ ഡ്രമ്മുകൾ, ബേസ് ഫ്രെയിം, ആക്സിൽ ഫിറ്റിംഗുകൾ എന്നിവയിൽ ക്രമീകരണങ്ങൾ ഉൾപ്പെടെ ചെറിയ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമായിരുന്നു. എന്നിരുന്നാലും, രഥത്തിന്റെ പരമ്പരാഗത മരവും ഇരുമ്പും ഉപരിഘടന പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ സുഖോയ് യുദ്ധവിമാനങ്ങളുടെ ടയറുകൾ ഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്, താമസിയാതെ കൊൽക്കത്തയിൽ അതിവേഗ ജെറ്റുകൾക്കായി രൂപകൽപ്പന ചെയ്ത ചക്രങ്ങളിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളുന്നത് കാണാൻ സാധിക്കും.












Discussion about this post