ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. വിമാനകമ്പനിയുടെ ബോയിംഗ് 777 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇനി ടർക്കിഷ് കമ്പനിയായ ടെക്‌സിക്ക് നടത്തിസ്സെന്നാണ് വിവരം.
”ഈ രീതിയിൽ ബിസിനസ്സ് തുടരുന്നതിൽ ആശങ്കയുണ്ടെങ്കിൽ, ഞങ്ങൾ ബദലുകൾ കണ്ടെത്തും,” എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു, ടർക്കിഷ് ടെക്‌നിക്കുമായുള്ള ബന്ധം എയർലൈൻ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ”പൊതുജനവികാരം മാനിക്കണമെന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടർക്കിഷ് എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് എടുത്ത രണ്ട് വിമാനങ്ങൾ മൂന്ന് മാസത്തിൽ കൂടുതൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയോട് അറിയിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. നേരത്തെ, രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിൽ സാന്നിധ്യമുള്ള തുർക്കിയുമായി ബന്ധപ്പെട്ട ഏവിയേഷൻ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സർവീസസ് കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.
Discussion about this post