വേനലവധി അടിച്ചുപൊളിച്ചു ആഘോഷിച്ച കുട്ടികൾ ഇന്ന് തിരികെ സ്കൂളിലേക്ക്. നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ.ഈ വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂടും . യുപിയിൽ രണ്ട് ശനിയാഴ്ചയുംഹൈസ്കൂളിന് ആറ് ശനിയാഴ്തയും പ്രവൃത്തിദിനമാക്കും. ഈ വർഷം എൽപി ക്ലാസുകാർക്ക്അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. എൽ പി വിഭാഗത്തിൽ 800 മണിക്കൂർഅദ്ധ്യയനസമയം ഇപ്പോൾത്തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്.
യുപിയിൽ 1000 മണിക്കൂർ അദ്ധ്യയനസമയം ഉറപ്പാക്കുന്നതിനാണ് രണ്ട് അധിക ശനിയാഴ്ച. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർക്ലാസ് സമയം കൂട്ടാനുമാണ് തീരുമാനം. വെള്ളിയാഴ്ച അധിക സമയം ക്ലാസുകൾഉണ്ടാകില്ല.ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തതരത്തിലാവും ശനിയാഴ്ചത്തെക്ലാസുകൾ.
ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായിഒരുമണിക്കൂർവീതം നീക്കിവെക്കും. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ളബോധവത്കരണത്തോടെയാണ് തുടക്കം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷംമുതൽ പുതിയ പാഠപുസ്തകങ്ങളാണ്.
ഇനിമുതൽ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂർഉച്ചഭക്ഷണസമയത്തിൽനിന്ന് അഞ്ചുമിനിറ്റെടുത്ത് ഉച്ചയ്ക്കുശേഷമുള്ള ഇടവേള കൂട്ടാനാണ്തീരുമാനം. ഇതോടെ, രാവിലെയും വൈകീട്ടും പത്തുമിനിറ്റുവീതം ഇടവേളയുണ്ടാവും.
Discussion about this post