ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ കമ്യൂൺ പബ്ബിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് മാനേജർക്കെതിരേ ബെംഗളൂരു കബ്ബൺ റോഡ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോലിയുടെ പബ്ബിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ ഇതാദ്യമായല്ല. 2024 ജൂലായിൽ, അനുവദിച്ച് നൽകിയ സമയത്തിനപ്പുറം പബ്ബ് പ്രവർത്തിച്ചതിന് സ്ഥാപനത്തിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രാത്രി ഒരു മണിക്ക് ഉച്ചത്തിൽ പാട്ട് വച്ചതിന് സമീപവാസികളുടെ പരാതിക്കും കാരണമായിട്ടുണ്ട്.
ഡിസംബറിൽ, അഗ്‌നിശമന വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടുന്നതിലും സ്ഥാപനം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബിബിഎംപി വൺ8 കമ്യൂണിന് നോട്ടീസ് നൽകിയിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്.
Discussion about this post