പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾ കുറ്റക്കാരല്ലെന്ന് കാണിക്കാൻ പാകിസ്താൻ കാണിക്കുന്ന വെഗ്രതയെ പൊളിച്ചടുക്കി ശശി തരൂർ എംപി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെ കോപ്പിയടിച്ച് പ്രതിനിധിസംഘത്തെ പാകിസ്താനും യുഎസിലേക്ക് അയച്ചിരുന്നു. മുഖം രക്ഷിക്കാനുള്ള ഇവരുടെ ശ്രമങ്ങളാണ് പാകിസ്താൻ വിഫലമാക്കിയത്.
തങ്ങളും ഭീകരപ്രവർത്തനത്തിന്റെ ഇരകളാണെന്നാണ് പാകിസ്താൻ അവകാശപ്പെടാൻ പോകുന്നത്. ഭീകരാക്രണമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാൾ പാകിസ്താനിലാണ് കൂടുതൽ. ആരുടെ തെറ്റാണിതെന്ന് ശശി തരൂർ ചോദിച്ചു. പത്ത് കൊല്ലം മുൻപ് ഹിലാരി ക്ലിന്റൺ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രമേ കൊത്തൂവെന്ന് ഒരിക്കലും കരുതരുതെന്ന്. പാകിസ്താൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങൾ അങ്ങനെ സംഭവിച്ചതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീക്- ഇ- താലിബാൻ എങ്ങനെയുണ്ടായി, താലിബാനിൽനിന്ന് വേർപ്പെട്ടാണ് തെഹ്രീക്-ഇ- താലിബാൻ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവർക്കും അതിന്റെ ഉത്തരമറിയാം. പാകിസ്താൻ ആത്മപരിശോധന നടത്തട്ടെ. സ്വന്തം നിരപരാധിത്വവും നിഷേധാത്മകതയും വാദിച്ചുകൊണ്ട് ലോകം ചുറ്റി അപേക്ഷിക്കുന്നതിനു മുൻപ് തങ്ങൾ ആരാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് നന്നായിരിക്കുമെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു..
Discussion about this post