തീവ്ര മതപ്രഭാഷകനും ഖദൂർ സാഹിബ് എംപിയുമായ അമൃത്പാൽ സിങ്ങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു അക്കൗണ്ടിനെക്കുറിച്ച് ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ നിന്ന് വിവരങ്ങൾ തേടി പഞ്ചാബ് പോലീസ്.
കഴിഞ്ഞ വർഷം ഒക്ടോബർ 9 ന് ഗുരുദ്വാര ഗ്രാമത്തിൽ നിന്ന് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ട സിഖ് ആക്ടിവിസ്റ്റ് ഗുർപ്രീത് സിംഗ് ഹരി നൗവിന്റെ കൊലപാതക കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് വിവരങ്ങൾ തേടിയത്.
അമൃത്പാൽ സിംഗ് നേതൃത്വം നൽകുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന തീവ്രവാദ സംഘടനയിലെ അംഗമായിരുന്നു നൗ.ദേശീയ സുരക്ഷാ നിയമപ്രകാരം നിലവിൽ ജയിലിലായിരിക്കുന്ന അമൃത്പാൽ സിംഗിന്റെ നിർദ്ദേശപ്രകാരമാണ് നൗ കൊല്ലപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ അർഷ് ദല്ല സംഘത്തിലെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post