ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇന്ത്യയും ബംഗ്ലാദേശും പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് മുഹമ്മദ് യൂനുസ് കത്തിൽ പറയുന്നു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ഇടക്കാല മുഖ്യ ഉപദേഷ്ടാവിനും മോദിയുടെ ഈദ്-ഉൽ-അദ്ഹ ആശംസകൾക്ക് മറുപടിയായാണ് യൂനുസ് മറുപടി കത്ത് നൽകിയത്.
ജൂൺ 6 ന് എഴുതിയ കത്തിൽ, മോദിയുടെ സന്ദേശം ‘ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു’ എന്ന് യൂനുസ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും മനോഭാവം നമ്മുടെ ജനതയുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ നമ്മുടെ രാഷ്ട്രങ്ങളെ തുടർന്നും നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ യൂനുസ് പറഞ്ഞു.
അതേസമയം, ജൂൺ 4 ന് എഴുതിയ കത്തിൽ മോദി ഈദ്-ഉൽ-അദ്ഹയെ ‘ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്’ എന്ന് വിശേഷിപ്പിച്ചിരുന്നു.
Discussion about this post