സംസ്ഥാനത്ത് കാലവർഷംസജീവമാകുന്നതിന്റെ സൂചനകൾ. അറബിക്കടലിൽ മേഘരൂപീകരണം ആരംഭിച്ചു. വ്യാഴാഴ്ച മുതൽ കേരളതീരത്ത് കാറ്റിന്റെ വേഗത പതുക്കെ ശക്തി പ്രാപിക്കും. തുടർന്നുള്ള ഒരാഴ്ചയിൽ കൂടുതൽ മഴയും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുമെന്നതിനാൽ കാറ്റിനെതിരെ അതീവ ജാഗ്രത പുലർത്തണം.19 വരെ എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ മഴ ലഭിക്കും.
Discussion about this post