പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ചതിന് പോലീസ് കേസ്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർത്ഥനകൾക്കിടെ പാകിസ്താന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. ഉദയംപേരൂരിലാണ് സംഭവം.
എന്നാൽ യാതൊരു ദുരുദ്ദ്വേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്താന്റേതുമാണെന്നാണ് സംഘാടകരുടെ മൊഴി. സ്ഥലത്തെത്തിയ പോലീസ് പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിൻറെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ കേസെടുത്തു. പാകിസ്താൻ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.
മതസ്പർദ്ധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു
ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊരു കൊടി മാത്രമാണ് പാകിസ്താന്റെതാണെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നുമാണ്.
Discussion about this post