ഗാന്ധിനഗർ : ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ ആണ് അപകടമുണ്ടായത്. ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അഹമ്മദാബാദിലെ ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഒരു അപ്പാർട്ട്മെന്റിന് മുകളിലേക്ക് ആണ് വിമാനത്തിന്റെ ഒരു ഭാഗം തകർന്നുവീണിരിക്കുന്നത്. വിമാനത്താവളത്തിനോട് ചേർന്ന് അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് വിമാനത്തിന്റെ ഒരു ഭാഗം വീണിരിക്കുന്നത്.
വിമാനത്താവളത്തിന്റെ മതിലിനോട് ചേർന്ന മരത്തിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ലണ്ടനിലേക്ക് പോവുകയായിരുന്ന യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്നു വീഴുന്നതിനെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രിക്കാനുള്ള ശ്രമം അധികൃതർ തുടരുകയാണ്.
Discussion about this post