ഇറാന് നേരെ വ്യോമക്രമണവുമായി ഇസ്രായേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ്ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായിഇസ്രയേൽ തന്നെയാണ് ലോകത്തെ അറിയിച്ചത്. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽപ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ റൈസിങ്ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽസൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധപ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
ഇന്ന്, ഇറാൻ ഒരു ആണവായുധം നേടുന്നതിന് മുമ്പെന്നത്തേക്കാളും അടുത്തിരിക്കുന്നു. ഇറാനിയൻഭരണകൂടത്തിന്റെ കൈകളിലെ കൂട്ട നശീകരണ ആയുധങ്ങൾ ഇസ്രായേൽ രാജ്യത്തിനുംവിശാലമായ ലോകത്തിനും ഒരു നിലനിൽപ്പിന് ഭീഷണിയാണ്. പൗരന്മാരുടെ പ്രതിരോധത്തിനായിപ്രവർത്തിക്കാനുള്ള ബാധ്യത നിറവേറ്റുകയല്ലാതെ ഇസ്രായേൽ രാഷ്ട്രത്തിന് മറ്റ് മാർഗമില്ല, മുൻകാലങ്ങളിൽ നമ്മൾ ചെയ്തതുപോലെ അത് ചെയ്യേണ്ട എല്ലായിടത്തും അത് തുടരുമെന്ന് ഇസ്രായേൽ പറഞ്ഞു.
Discussion about this post