ഇറാനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ജനറൽഹുസ്സൈൻ സലാമി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ സായുധ സേന ഡെപ്യൂട്ടി കമാൻഡർജനറൽ ഗുലാമലി റഷീദ്, ആണവ ശാസ്ത്രജ്ഞൻ ഫെറുയുദ്ദീൻ അബ്ബാസി എന്നിവരുംകൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. സൈനിക മേധാവികൾ താമസിച്ചിരുന്ന കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെടുന്നത്.
ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹുഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെനടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇസ്രയേലിൽ ആഭ്യന്തര അടിയന്തിരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണത്തെ നേരിടാൻ ഇസ്രയേൽ സായുധ സേനസുസജ്ജമാണെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയൽ സാമിർ വ്യക്തമാക്കി.
കാലങ്ങളായി ഇസ്രയേലിനെ തകർക്കണമെന്ന് ഉദ്ദേശ്യവുമായി ഇറാനിയൻ ഭരണകൂടം മുന്നോട്ട്പോകുകയായിരുന്നു. ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഞങ്ങളുടെഇന്റലിജൻസ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധിആണവപ്ലാന്റുകളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രണമംഇറാനെതിരെ നടത്തി. ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങൾ ആക്രമണംനടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച്ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിർമാണത്തിൽ ഇറാനെ പിന്തിരിപ്പിക്കേണ്ടത്അത്യാവശ്യമാണ്. ഈ ഓപ്പറേഷൻ പ്രതിരോധത്തിനായാണ്. ഞങ്ങളുെട കുട്ടികളുടെ ഭാവിക്കുവേണ്ടിയാണ്. ഐഡിഎഫ് വലിയ തയാറെടുപ്പാണ് ആക്രമണത്തിനു വേണ്ടി നടത്തിയത്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട്.’’ – ഐഡിഎഫ് വക്താവ് വ്യക്തമാക്കി
Discussion about this post