ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഇറാന് നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള എസ്സിഒ (ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ)യുടെ പ്രസ്താവനയിൽനിന്ന് വിഭിന്നമായാണ് ഇന്ത്യയുടെ നിലപാട്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളിലൊന്നാണ് ഇസ്രായേൽ.എസ്സിഒ പുറപ്പെടുവിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ പങ്കാളിയായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post