ഇറാന് അന്ത്യശാസനവുമായി ഇസ്രായേൽ. മിസൈൽ ആക്രമണം തുടരുകയാണെങ്കിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഭസ്മമാക്കുമെന്നാണ് മുന്നറിയിപ്പ്. സൈന്യവുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം പ്രതിരോധമന്ത്രിയാണ് മുന്നറിയിപ്പ് നടത്തിയത്. ഇസ്രയേലി പൗരന്മാർക്കാർക്കെതിരെ നാശം വിതക്കുന്ന ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്‌സ് മുന്നറിയിപ്പ് നൽകി.
ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങൾ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്റാനിൽ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകൾ ചെറുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം.
ടെഹ്റാനിലേക്കുള്ള പാത ഞങ്ങൾ ഒരുക്കി. സമീപഭാവിയിൽ തന്നെ ഇസ്രായേലി വിമാനങ്ങളെയും ഇസ്രായേലി വ്യോമസേനയെയും പൈലറ്റുമാരെയും ടെഹ്റാന്റെ ആകാശത്ത് കാണാം’, എന്നും ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
Discussion about this post