തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ധനം കുറവായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്.ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ബ്രിട്ടന്റെ F35 യുദ്ധവിമാനം ലാൻഡ് ചെയ്തത്.
പ്രതിരോധ വകുപ്പിന്റെ നടപടികൾക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും. ലാൻഡിംഗിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് നിർദേശിച്ചതും പ്രതിരോധ മന്ത്രാലയം തന്നെയാണ്.
Discussion about this post