മണാലിയിൽ സിപ് ലൈൻ ബെൽറ്റ് പൊട്ടി താഴെ വീണ് 10 വയസുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുർ സ്വദേശിനിയായ തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്.
അവധിക്കാലം ആഘോഷിക്കാനായി അച്ഛൻ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയിൽ എത്തിയതായിരുന്നു തൃഷ. ഇവിടുത്തെ പ്രധാന ആകർഷണമാണ് രണ്ടുമലകൾക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വച്ചിട്ടുള്ള സിപ് ലൈൻ.
പുഴയ്ക്ക് കുറുകെ, മലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിട്ടുള്ള കമ്പിയിൽ കോർത്തിട്ടുള്ള ബെൽറ്റിലാണ് സഞ്ചാരികളെ ബന്ധിപ്പിക്കുക. ഈ ബെൽറ്റ് പൊട്ടിയാണ് തൃഷ് 30 അടി താഴ്ചയിൽ വെള്ളത്തിലേക്ക് വീണത്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാൻ സിപ് ലൈൻ പ്രവർത്തിപ്പിക്കുന്നവർ തയ്യാറായില്ല എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
Discussion about this post