കേരള തീരത്ത് അറബിക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മുകളിൽ കൈവരിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റ് കൂടെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. 4 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. കേരളതീരത്ത് ഇന്നു രാത്രി എട്ടര വരെ 3 മുതൽ 4.1 മീറ്റർ വരെ ഉയരമുള്ള തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു.
തെക്കൻ മഹാരാഷ്ട്രയ്ക്കും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ചക്രവാതച്ചുഴിയാണ് മഴയും കാറ്റും ശക്തി പ്രാപിക്കാൻ കാരണം. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കും. അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2
സംസ്ഥാനത്ത് കെഎസ്ഇബിയുടെ 3 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട്. മൂഴിയാറിൽ സംഭരണശേഷിയുടെ 88.02% എത്തിയതോടെ രണ്ടാം നമ്പർ ഗേറ്റ് 10 സെന്റിമീറ്റർ തുറന്നു. കല്ലാർകുട്ടിയിൽ സംഭരണശേഷിയുടെ 96.72% ആയി. ഇവിടെ 2 ഗേറ്റുകൾ 30 സെന്റിമീറ്റർ വീതം തുറന്നു. ലോവർ പെരിയാർ സംഭരണശേഷി പൂർണതോതിലെത്തി. ഇവിടെ 2 അപ്പർ വെന്റുകൾ 40 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്. ഇടുക്കി പൊന്മുടി ഡാമിൽ സംഭരണശേഷി 83.07% എത്തിയതോടെ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
Discussion about this post