ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഖമേനിയും സകുടുംബമായി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ട്. ഖമേനിയും മകൻ മൊജ്താബ ഉൾപ്പെടുയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കൻ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് വിവരം.
ആയത്തുല്ല ഖമേനിയെ വധിക്കാനുള്ള ഇസ്രയേൽ പദ്ധതി കഴിഞ്ഞദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ട്രീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’ എന്നു ട്രംപ് നിലപാടെടുത്തെന്നാണ് 2 യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഖമനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഇക്കാര്യം യുഎസിനു മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു.
ഇസ്രയേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കുന്നതിന് തീരുമാനമെടുക്കാൻ അവസാന അവസരം നൽകിയതാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post