ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) മിസൈല്‍ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രയേല്‍. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ ആണവനിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ആളുകളോട്ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആണവനിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് ആണവനിലയംസ്ഥിതിചെയ്യുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. അടുത്തവര്‍ഷത്തോടെ പൂര്‍ണമായുംപ്രവര്‍ത്തന സജ്ജമാക്കാനാണ് ഇറാന്‍ പദ്ധതിയിട്ടിരുന്നത്.
അതേസമയം സൈനിക ആക്രമണങ്ങള്‍ക്ക് പുറമേ ഇറാന് നേരേ ഇസ്രയേലിന്റെ സൈബര്‍ആക്രമണവും തകൃതിയായി നടക്കുന്നുണ്ട് .
Discussion about this post