വർക്ക് ഫ്രം ഹോമിന്റെ കാലമാണിത്. കോവിഡ് ശേഷം വീട് ഓഫീസായി പലർക്കും. ഇന്ന് ബെഡ്‌റൂമും വർക്കിനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കിടക്കയിലിരുന്നാണ് പലരുടെയും ജോലി. ഇന്ന് അതൊരു ശീലമായി മാറിയിരിക്കുന്നു. എന്നാലിത് പല ശാരീരിക-മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നറിഞ്ഞാലോ?
കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.കിടക്കയിലിരിക്കുമ്പോൾ കഴുത്ത്, പുറം, ഇടുപ്പ് എന്നിവക്ക് കൂടുതൽ സ്ട്രസ് അനുഭവപ്പെടും.തലവേദന സ്ഥിരം അസുഖമാകും. പുറം വേദന, ആർത്രൈറ്റിസ് തുടങ്ങിയവ കഠിനമാവും. എല്ലുകൾ, അസ്ഥികൾ, കഴുത്തിലെ പേശികൾ എന്നിവക്ക് വേദന തുടങ്ങും. .’
നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും മനസും ശരീരവും പങ്കെടുക്കുന്നുണ്ട്. അങ്ങനെ മനസ് ചില കാര്യങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തി വച്ചിട്ടുണ്ടാകും. ഉറങ്ങാൻ കിടക്കുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്താൽ ഉറക്കവും ജോലിയും തമ്മിൽ മാറ്റിയെടുക്കാൻ കഴിയാതെ മനസ് ആശയക്കുഴപ്പത്തിലാകുന്ന സാഹചര്യമുണ്ടാകാം.
ഉറങ്ങാൻ കിടക്കുന്ന മുറി അതിന് അുനസരിച്ച രീതിയിലാണ് നമ്മൾ ക്രമീകരിക്കുന്നത്. ഇതിന് നേർവിപരീതമായ ചുറ്റുപാടാണ് ജോലി ചെയ്യുന്ന ഇടത്തിനാവശ്യം. അതിനാൽത്തന്നെ ഉറങ്ങുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്യുമ്പോൾ അത് നമ്മുടെ ‘മൂഡ്’, ഊർജ്ജസ്വലത എന്നിവയെല്ലാം നഷ്ടപ്പെടുത്താനും ക്രമേണ മാനസികപ്രശ്നങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകും.
കിടക്കയിൽ കിടന്ന് ജോലി ചെയ്യാൻ അത്ര ഇഷ്ടമുള്ളവരാണെങ്കിൽ ആദ്യം നല്ല ബെഡുകൾ തെരഞ്ഞെടുക്കണം. നിവർന്ന് കസേരയിൽ ഇരിക്കുന്നതുപോലെ ബെഡി?നെ മാറ്റാൻ കഴിയണം. ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൊസിഷൻ മാറ്റി ഇരിക്കണം. തലയിണ അരക്കെട്ടിന്റെ സപ്പോർട്ടിനായി വെക്കാൻ ശ്രദ്ധിക്കണം. കാൽമുട്ടിന് താഴെയും തലയിണകൾ വെക്കണം. ഡിസ്‌പ്ലേ അൽപ്പം ദൂരെയാണെന്ന് ഉറപ്പാക്കണം. കണ്ണിന്റെറ ലെവലിലേക്ക് ഡിസ്‌പ്ലേ അഡ്ജസ്റ്റ് ചെയ്ത് വെക്കണം. വയറിൽ വെച്ച് കീബോർഡിൽ ടൈപ്പ് ചെയ്യരുത്. കഴുത്തിലും കൈമുട്ടിലും സമ്മർദ്ദം വരാതെ നോക്കണം.
എങ്കിലും, കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു മേശയും കസേരയും ഉപയോഗിച്ച് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണകരമാകും.
Discussion about this post