ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവിസയീദ് ഇസാദിയും ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയുംകൊലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സയീദ് ഇസാദിയുംബെഹ്‌നാം ഷഹരിയാരിയും ആണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഖുദ്സ് ഫോഴ്സിലെപലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാനആസൂത്രകരിലൊരാളുമായിരുന്നു ഇസാദി.
ഇന്ന് ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചിരുന്നു. മേജർ ജനറൽ അബ്ദുൾ റഹീം മൗസവിയാണ് കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത്ഒരാഴ്ച തികയും മുൻപാണ് ഇസ്രായേൽ സായുധ സൈനികമേധാവിയെ വധിച്ചിരിക്കുന്നത്.
Discussion about this post