അയൽരാജ്യങ്ങൾക്ക് പണിയൊരുക്കാൻ ചതിവല തീർത്ത് ചൈന. ഭാവിയിൽ ലോകത്താകമാനം ഉപയോഗിക്കാൻ സഹായകമാകുന്ന ഒരു കണ്ടുപിടുത്തം നടത്തിയാണ് ചൈനയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ചൈനയിലെ പ്രതിരോധ സാങ്കേതികവിദ്യ സർവകലാശാല (എൻയുഡിറ്റി) ആണ് അത്തരമൊരു കണ്ടെത്തലിന് പിന്നിൽ. ഒരു കൊതുകിന്റെ മാത്രം വലിപ്പമുള്ളൊരു ഡ്രോൺ ആണ് തയ്യാറാക്കിയിരിക്കുന്നത്. രഹസ്യ സൈനികനീക്കങ്ങൾക്കാണ് ഈ ‘കൊതുക് ഡ്രോൺ’ ഉപയോഗിക്കുക. സങ്കീർണമായ രഹസ്യാന്വേഷണ ദൗത്യങ്ങളിൽ ചുറ്റുപാടുകൾ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് ഈ കൊതുക് ഡ്രോണിനെ രൂപപ്പെടുത്തിയിരിക്കുന്നത്
വിരലിനോളം മാത്രം നേർത്ത വലിപ്പമാണ് ഈ ഡ്രോണിനുള്ളത്. തുമ്പികൾക്കും കൊതുകുകൾക്കുമെല്ലാം ഉള്ളതുപോലെ നേർത്ത സുതാര്യമായ രണ്ട് ചിറകുകളുമുണ്ട്. പ്രാണികൾ പറക്കുംപോലെ ചിറകടിച്ചുതന്നെ ഇവ പറക്കും. സുഖമായി ലാൻഡ് ചെയ്യാൻ മൂന്ന് കാലുകളും ഡ്രോണിനുണ്ട്.പവർ സിസ്റ്റങ്ങളും സെൻസറുമെല്ലാം ഈ ഡ്രോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post