സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ്. സൂംബയ്ക്കെതിരായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. രേഖാമൂലം പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സ്‌കൂളിൽ സൂംബാ ഡാൻസ് കളിക്കണമെന്ന നിർദ്ദേശത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓഗർനൈസേഷന്റെ ജനറൽ സെക്രട്ടറി ടികെ അഷറഫ് രംഗത്തെത്തിയിരുന്നു. ആൺ-പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല മകനെ സ്‌കൂളിൽ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Discussion about this post