റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാൽ കുടുക്കിൽ. വിവാഹവാഗ്ദാനം നൽകി താരം പീഡിപ്പിച്ചു എന്നാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ പോർട്ടലിലാണ് യുവതി പരാതി രജിസ്റ്റർ ചെയ്തത്. തങ്ങൾ അഞ്ച് വർഷത്തോളമായി പ്രണയത്തിൽ ആയിരുന്നു എന്നും എന്നാൽ തന്നെ ചതിച്ച ദയാൽ തന്നെ മാനസികമായിട്ടും ശാരീരകമായിട്ടും പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്.
യുവതിയുടെ പരാതി പ്രകാരം സംഭവിച്ചത് ഇങ്ങനെ:
“ഏകദേശം അഞ്ച് വർഷത്തോളമായി യുവതിയും ദയാലും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. തന്നെ ദയാൽ വിവാഹം കഴിക്കും എന്നുള്ളത് തന്നെ ആയിരുന്നു യുവതി വിചാരിച്ചത്. എന്നാൽ യുവതിയെ ചതിച്ച ദയാൽ സ്ഥിരമായി യുവതിയുടെ കൈയിൽ നിന്ന് പണവും കൈപറ്റിയിരുന്നു. കുടുംബാംഗങ്ങളുടെ മുന്നിൽ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എന്ന നിലയിലാണ് യാഷ് പരിചയപ്പെടുത്തുകയും ചെയ്തു. എന്നാൽ യാഷ് ചതിക്കുക ആയിരുന്നു. അവനോട് അതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. താരത്തിന് മറ്റുള്ള സ്ത്രീകളുമായിട്ടും ബന്ധം ഉണ്ടായിരുന്നു”
2025 ജൂൺ 14ന് വനിതകളുടെ ഹെൽപ് ലൈൻ നമ്പറായ 181ൽ വിളിച്ച് പരാതിപറഞ്ഞിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ യുവതി തീരുമാനിച്ചത്. ആരോപണങ്ങൾ തെളിയിക്കുന്ന ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, വിഡിയോ കോളുകൾ, ഫോട്ടോകൾ എന്നിവയൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
സ്ക്രീൻഷോട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള പ്രതികരണമാണ് താരത്തിനെതിരെ കിട്ടുന്നത്. കഴിഞ്ഞ സീസണിൽ താരം ആർസിബിയുടെ കിരീട വിജയത്തിൽ നിർണായക പങ്കും വഹിച്ചിരുന്നു. 13 വിക്കറ്റാണ് താരം നേടിയത്.
Discussion about this post