2024 ലെ ടി20 ലോകകപ്പ് വിജയത്തിന്റെ ഒന്നാം വാർഷികമാണ് ടീം ഇന്ത്യ ഇന്നലെ ആഘോഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 29 ന്, ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിംഗ്ടൺ ഓവലിൽ നടന്ന 2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 176-7 എന്ന സ്കോർ നേടി, തുടർന്ന് ആവേശ പോരിൽ ആഫ്രക്കയെ 169 ൽ ഒതുക്കുക ആയിരുന്നു
അത്ഭുതകരമായ വിജയത്തിന് ശേഷം, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, 2024 ലെ ടി20 ലോകകപ്പിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും രാജിവെച്ചതോടെ ശരിക്കും ഒരു വികാരനിർഭര സമയമായിരുന്നു രാജ്യത്തിന് മുഴുവൻ. ഒരു കളിക്കാരനെന്ന നിലയിൽ ഒരു ലോകകപ്പ് നേടാൻ കഴിയാത്ത ‘ദി വാളിന്’ ഇത് ഒരു സ്നേഹനിർഭരമായ വിടവാങ്ങലായിരുന്നു.
2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ അഭിസംബോധന ചെയ്തുകൊണ്ട് ദ്രാവിഡ് വികാരഭരിതമായ ഒരു വിടവാങ്ങൽ പ്രസംഗം നടത്തി. 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ തോൽവി നേരിട്ടിട്ടും മുഖ്യ പരിശീലകനായി തുടരാൻ പ്രേരിപ്പിച്ചതിന് രോഹിതിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ബിസിസിഐയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു:
“രോഹിത് , നവംബറിൽ ഞാൻ പോകുക ആണെന്നുള്ള ആ ആഹ്വാനം നടത്തിയതിനും എന്നോട് തുടരാൻ ആവശ്യപ്പെട്ടതിന് വളരെ നന്ദി. ഒരു ക്യാപ്റ്റനും പരിശീലകനുമെന്ന നിലയിൽ നമ്മൾ ചർച്ചകൾ നടത്തിയ ധാരാളം അവസരങ്ങൾ ഉണ്ടായിട്ട് ഉണ്ടെന്ന് നമുക്ക് അറിയാം. നമ്മൾ ചില കാര്യങ്ങളിൽ യോജിച്ചു, ചില കാര്യങ്ങളിൽ വിയോജിച്ചു. എങ്കിലും അവസാനം കാര്യങ്ങൾ എല്ലാം നന്നായി അവസാനിച്ചു.”
2003 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ദ്രാവിഡ്. എന്നാൽ ജോഹന്നാസ്ബർഗിൽ നടന്ന ഏകപക്ഷീയമായ ഫൈനലിൽ ഇന്ത്യ അവിടെ ഓസ്ട്രേലിയയോട് 125 റൺസിന് പരാജയപ്പെട്ടു.
Discussion about this post