ഐപിഎൽ 2025 സീസണിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീം വിടുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സാണ് താരത്തെ ടീമിലെത്തിക്കാനുള്ള ചർച്ചകളിൽ മുന്നിൽ ഉള്ളത്. ചെന്നൈയെ കൂടാതെ കൊൽക്കത്തയ്ക്കും താരത്തിന്റെ കാര്യത്തിൽ താത്‌പര്യമുണ്ട്. എന്നാൽ ചെന്നൈ തന്നെയാണ് സഞ്ജുവിന് പറ്റിയ പേര് എന്നാണ് ആരാധകരും വിശ്വസിക്കരുത്.
സഞ്ജുവിനെ ടീമിൽ എത്തിക്കാൻ രവിചന്ദ്രൻ അശ്വിനെയും ശിവം ദുബെയും രാജസ്ഥാന് നൽകി സഞ്ജുവിനെ ചെന്നൈയിൽ എത്തിക്കാനാണ് സിഎസ്കെ മാനേജ്മെന്റ് ആലോചിക്കുന്നത്. അധികം വരുന്ന തുക രാജസ്ഥാൻ ചെന്നൈക്ക് കൊടുക്കേണ്ടതായി വരും. രവിചന്ദ്രൻ അശ്വിനുമായി അടുത്ത ബന്ധമുള്ള പ്രസന്നയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സഞ്ജുവിന് പിന്നാലെ മറ്റൊരു താരവും ടീം വിടാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ദ്രുവ് ജുറലിനെ ആകും ടീം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ സീസണിൽ 14 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരമായിരുന്നു ധ്രുവ് ജുറൽ. എന്നാൽ തനിക്ക് കിട്ടിയ തുകക്ക് ചേരുന്ന പ്രകടനം ഒന്നും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതും ഇല്ല. രാജസ്ഥാൻ ജയമുറപ്പിച്ച പല മത്സരങ്ങളിലും ടീമിനെ ഫിനിഷിങ് ലൈൻ കടത്താൻ താരം പരാജയപെട്ടു.
ലേലത്തിൽ താരത്തെ വിടുക എന്നതാണ് ടീമിന്റെ തീരുമാനം. കുറഞ്ഞ തുക ആണെങ്കിൽ ആർടിഎമ്മിലൂടെ അദ്ദേഹത്തെ സ്വന്തമാക്കാനും രാജസ്ഥാന് സാധിക്കും. എന്തായാലും ജുറൽ കൂടി സഞ്ജുവിന് പിന്നാലെ ടീം വിട്ടാൽ മികച്ച വിക്കറ്റ് കീപ്പർമാരെ ലേലത്തിൽ ടീം നോട്ടമിടും.
Discussion about this post