യുദ്ധത്തിനിടെ മതസൗഹാദ്ദം പ്രോത്സാഹിപ്പിക്കുന്ന കാർട്ടൂൺ ചിത്രീകരിച്ചതിന് കാർട്ടൂണിസ്റ്റുകൾ അറസ്റ്റിൽ ലെമാൻ എന്ന വാരികയിലാണ് ആക്ഷേപഹാസ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റിയൂഷണൽ ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുർക്കിയിലാണ് സംഭവം.
യേശുവും മുഹമ്മദ് നബിയും കൈകോർക്കുന്നതാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിന്ന് പ്രവാചകരുടെ കീഴിൽ നിന്ന് മിസൈലുകൾ പറന്നുയരുന്നത് കാർട്ടൂണിൽ കാണിച്ചിരുന്നു
യുദ്ധത്തിനിടെ മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായിരുന്നു ചിത്രീകരണത്തിന്റെ ഉദ്ദേശം. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും മത യാഥാസ്ഥിതികരിൽ നിന്നും കടുത്ത പ്രതിഷേധമാണ് കാർട്ടൂണിനെതിരെ ഉയർന്നത്. പ്രവാചകൻ മുഹമ്മദ് നബി ഉൾപ്പെടുന്ന കാർട്ടൂണുകളും ചിത്രങ്ങളും മതസൗഹാർദ്ദത്തൈയും സാമൂഹിക ഐക്യത്തെയും തകർക്കുമെന്ന് നീതിന്യായ മന്ത്രി വിമർശിച്ചു.
Discussion about this post