ക്രിക്കറ്റിനെ എല്ലാ കാലത്തും ആവേശകരമാക്കിയ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ജയവും പരാജയവും ഒകെ ക്രിക്കറ്റിന്റെ ഭാഗം ആണെങ്കിലും ഇതിനെ പലപ്പോഴും കൂടുതൽ ആവേശകരമാക്കുന്നത് റെക്കോഡുകളും ആവേശ പോരുകളുമൊക്കെയാണ്. ചില റെക്കോഡുകൾ മിടുക്കിന്റെയും മറ്റു ചിലത് ചില തമാശകളുടെയും പേരിലാണ് ഓർമ്മിക്കപ്പെടുന്നത്.
അവയിൽ ഒരു തമാശ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. 1990 ഫെബ്രുവരിയിൽ ന്യൂസിലൻഡിൽ നടന്ന ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ ബെർട്ട് വാൻസ് എന്ന താരം എറിഞ്ഞ 77 റൺസ് ഓവർ ഒരിക്കലും തകർക്കപ്പെടാത്ത – ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത – അത്തരമൊരു റെക്കോഡ് ആകും. എങ്ങനെയാണ് അല്ലെ ഒരു ഓവറിൽ 77 റൺസൊക്കെ വരുന്നത്? എല്ലാ പന്തിലും സിക്സ് അടിച്ചാലും 36 റൺ അല്ലെ വരുന്നത്? ഇനിയും നോ ബോളും വൈഡും ഒകെ വന്നാലും ഒരു ഓവറിൽ ഒരു 40 റൺസിൽ കൂടുതൽ ഒകെ കൂടുതൽ എങ്ങനെയാണ് അല്ലെ വരുന്നത്?
ഇങ്ങനെ കുറച്ചധികം ചോദ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. ക്രൈസ്റ്റ്ചർച്ചിൽ വെല്ലിംഗ്ടണും കാന്റർബറിയും തമ്മിലുള്ള ഷെൽ ട്രോഫി പോരാട്ടത്തിന്റെ അവസാന ദിവസമായിരുന്നു അത്. രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത വെല്ലിംഗ്ടൺ, 59 ഓവറിൽ കാന്റർബറിക്ക് പിന്തുടരാൻ 291 റൺസ് എന്ന ലക്ഷ്യമാണ് വെച്ചുകൊടുത്തത്. തുടക്കം മുതൽ തന്നെ വിക്കറ്റ് നഷ്ടപെട്ട കാന്റർബറി പെട്ടെന്ന് 8 വിക്കറ്റിന് 108 റൺസിന് തകർന്നു, ഇതോടെ വെല്ലിംഗ്ടൺ വലിയ വിജയത്തിന്റെ വക്കിലെത്തി.
എന്നിരുന്നാലും, ലീ ജർമ്മനും റോജർ ഫോർഡും തമ്മിലുള്ള കൂട്ടുകെട്ട് കാന്റർബറിയെ മത്സരത്തിൽ നിലനിർത്തി . അവസാന രണ്ട് ഓവറിൽ 95 റൺസ് ആവശ്യമായിരുന്നപ്പോൾ, വെല്ലിംഗ്ടൺ സുഖകരമായ വിജയവുമായി മുന്നോട്ട് പോകുമെന്ന് തോന്നി. പക്ഷേ തുടർന്നുണ്ടായത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഭവങ്ങളിലൊന്നായിരുന്നു.
കളിയിൽ ഫലം ഉണ്ടാക്കാനും അവസാന 2 വിക്കറ്റുകൾ വേഗത്തിൽ എടുക്കാനുമായി ബോളിങ് നായകൻ, ബെർട്ട് വാൻസ് എന്ന താരത്തിന് പന്ത് കൊടുത്തു. ആശയം ലളിതമായിരുന്നു: വാൻസ് തുടർച്ചയായി നോ-ബോളുകൾ എറിഞ്ഞ് ജർമ്മനും ഫോർഡിനും എളുപ്പത്തിൽ റൺസ് നൽകുന്നു. ഇങ്ങനെ തെറ്റുകൾ വരുത്താൻ അവൻ പ്രേരിപ്പിച്ച് വിക്കറ്റ് എടുക്കുന്നു. എന്നാൽ പിന്നെ സംഭവിച്ചത് ആരുടെയും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു.
വാൻസ് ആകട്ടെ നോ ബോളുകൾ എറിഞ്ഞ് എറിഞ്ഞ് അവസാനം നിയന്ത്രണം നഷ്ടപ്പെട്ട് ബോൾ എറിയാൻ തുടങ്ങി. എതിരാളികൾ ആകട്ടെ കിട്ടിയ 22 പന്തിൽ നിന്ന് 77 റൺസ് നേടിയിരുന്നു, വാൻസ് 17 നോ-ബോളുകൾ ആണ് എറിഞ്ഞത്. ലീ ജർമ്മൻ 70 റൺസ് ആണ് ഓവറിൽ നേടിയത്, ഫോർഡ് അഞ്ച് എറിഞ്ഞ് നേടി. കളിയിൽ നിന്ന് പുറത്തായ കാന്റർബറി ആകട്ടെ ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്തി.
ആ വിചത്ര ഓവർ ഇങ്ങനെ ആയിരുന്നു
0, 4, 4, 4, 6, 6, 4, 6, 1, 4, 1, 0, 6, 6, 6, 0, 0, 4, 0, 1.
വാൻസിന്റെ വിചിത്ര ഓവറിന് ശേഷം, കാന്റർബറിക്ക് വിജയം നേടാൻ അവസാന ആറ് പന്തുകളിൽ നിന്ന് 18 റൺസ് മാത്രമേ ആവശ്യം ഉണ്ടായിരുന്നോള്ളൂ. ഓവറിലെ ആദ്യ അഞ്ച് 17 റൺസ് നേടിയ ലീ ജർമ്മന്, പക്ഷെ അവസാന പന്തിൽ റൺ നേടാനായില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും, ബെർട്ട് വാൻസിന്റെ 77 റൺസ് ഓവർ കായിക ചരിത്രത്തിലെ ഏറ്റവും വിചിത്രവും മറക്കാനാവാത്തതുമായ നിമിഷങ്ങളിൽ ഒന്നായി തുടരുന്നു.
Wellington’ Bert Vance conceded 77-run in an over in a #first-class match in #1990. Over: #0444664614106666600401 pic.twitter.com/wIZsSYN3Mm
— Gaurav (@GauravDas) October 27, 2014
Discussion about this post