99 റൺസിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാനെ കാണുമ്പോ നിങ്ങൾ എന്താണ് സാധാരണയായി ഓർക്കുന്നത്? എങ്ങനെ ഇയാൾ സെഞ്ച്വറി നേടും, സിംഗിൾ ഇടാൻ ശ്രമിക്കുമോ, ബൗണ്ടറി നേടുമോ, അതോ സിക്സ് അടിക്കുമോ? ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ നമുക്ക് ഉണ്ടാകാം. അൽപ്പം കൂടി കടന്ന് ചിന്തിച്ചാൽ നമുക്ക് ഉണ്ടാകുന്ന മറ്റൊരു ചിന്ത, എങ്ങാനും 99 റൺസിൽ നിൽക്കെ ഇയാൾ പുറത്തായാലോ എന്നത് ആയിരിക്കും. അങ്ങനെ ഒരുപാട് ഒരുപാട് താരങ്ങൾ ആണ് ഈ കാലയളവിൽ സെഞ്ച്വറി സ്വപ്നത്തിന് അരികെ കാലിടറി വീണിട്ടുള്ളത്. നമ്മുടെ സച്ചിൻ മൂന്ന് തവണ ഇത്തരത്തിൽ 99 ൽ പുറത്തായിട്ടുണ്ട് എന്ന് ഓർക്കണം.
എന്നാൽ ഒരു ബാറ്റ്സ്മാൻ 99 ൽ നിൽക്കുമ്പോൾ ആ അക്കത്തിൽ കൂടുതൽ തവണ അയാളുടെ വിക്കറ്റ് വീഴ്ത്തിയ ബോളർ ആരാണ്? വെസ്റ്റ് ഇൻഡീസ് താരം രവി രാംപോൾ ആണ് ഈ റെക്കോഡിന് ഉടമ. നാല് തവണയാണ് 99 ൽ നിൽക്കെ അദ്ദേഹം ബാറ്റ്‌സ്മാൻമാരുടെ കണ്ണീർ വീഴ്ത്തിയത്. 2012 ൽ ട്രെന്റ് ബ്രിഡ്ജിൽ നടന്ന ടി20യിൽ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസിനെ 99 റൺസിന് പുറത്താക്കിയ താരം 2013 നവംബർ മുതൽ 2015 നവംബർ വരെ ഏകദിനങ്ങളിൽ വിരാട് കോഹ്‌ലി, ജോസ് ബട്ട്‌ലർ, കുശാൽ പെരേര എന്നിവരെയും 99 പുറത്താക്കിയിട്ടുണ്ട് .
അലൻ ഡൊണാൾഡും, വിരേന്ദർ സെവാഗും, മദൻ ലാലും, ഉമർ ഗുല്ലും ഒകെ ഇത്തരത്തിൽ രണ്ട് ബാറ്റ്‌സ്മാൻമാരുടെ സെഞ്ച്വറി സ്വപ്നം കളഞ്ഞിട്ടുള്ളവരാണ്. എന്തിരുന്നാലും രവി രാംപോളിന് എന്താണ് 99 നോട് ഇത്ര സ്നേഹം എന്നാണ് ആരാധകർ ചോദിക്കുന്നത്.
Discussion about this post