ആർക്കാണ് ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സാധാരണയായി കൊടുക്കുക. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന താരത്തിനാണ് സാധാരണയായി ഈ അവാർഡ് കൊടുക്കാറുള്ളത്. പരാജയപ്പെട്ട ടീമിലെ താരത്തിന് പോലും സെഞ്ചുറി ആയിട്ടോ ബോളിങ് രൂപത്തിലോ ഒകെ സംഭവന നൽകിയിട്ട് ഉണ്ടെങ്കിൽ അവർക്കും ഈ അവാർഡ് കൊടുക്കും. ചിലപ്പോൾ ഒന്നിലധികം താരങ്ങളെയും ഈ അവാർഡിന് പരിഗണിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഒരു ടീമിന് മുഴുവൻ മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ച മൂന്ന് മത്സരങ്ങൾ ക്രിക്കറ്റിൽ നടന്നിട്ടുണ്ട്. ടെസ്റ്റിൽ ഒരു തവണയും ഏകദിനത്തിൽ രണ്ട് തവണയും ആണ് ഇത് സംഭവിച്ചത്. 1996 ൽ ജോർജ്ജ്ടൗണിൽ ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന 5 മത്സരങ്ങളുടെ ഏകദിനത്തിലെ നാലാമത്തെ മത്സരത്തിലാണ് ഇത് ആദ്യമായി സംഭവിച്ചത്.
പരമ്പരയിൽ 2-1 ന് പിന്നിലായിരുന്ന ന്യൂസിലൻഡ് ടീമിന്, പരമ്പര നിലനിർത്താൻ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നിരുന്നാലും, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 158 റൺസ് മാത്രമാണ് നേടാനായത്. ക്രെയ്ഗ് സ്പിയർമാൻ 41 റൺ നേടി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ ആകെ രണ്ടക്കം കടന്നത് നാല് താരങ്ങൾ മാത്രമാണ്. എന്നാൽ പിന്നെ കണ്ടത് ഒരു ടീം ഗെയിം ആയിരുന്നു.
വെസ്റ്റ് ഇൻഡീസിന്റെ ഒരു താരത്തെ പോലും വലിയ സ്കോർ നേടാൻ കിവി ബോളർമാർ അനുവദിച്ചില്ല. എറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടുകയും ചെയ്‌തു. ചുരുക്കി പറഞ്ഞാൽ 158 റൺ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 154 റൺസിന് പുറത്താകുന്നു, 4 റൺസിന് ആണ് കിവി ജയം കിട്ടിയത്.
എന്തായാലും ഒരു താരത്തിൽ നിന്നും എടുത്ത് പറയുന്ന സ്റ്റാൻഡ് ഔട്ട് പ്രകടനം ഒന്നും ഇല്ല എങ്കിലും ടീം ഗെയിമിന്റെ അവസാനവാക്കായി പ്രകടനത്തോടെ ടീം മുഴുവൻ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കി.
Discussion about this post