എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് മേൽ പിടിമുറുക്കിയ. ഇന്ത്യക്ക് പണി കൊടുത്ത് പ്രസീദ് കൃഷ്ണ. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 7 റൺ കൂട്ടിച്ചേർക്കുമ്പോൾ തന്നെ 22 റൺസ് എടുത്ത ജോ റൂട്ടിനെ മടക്കി സിറാജ് ആദ്യ വെടി പൊട്ടിച്ചു. തൊട്ടടുത്ത പന്തിൽ സ്റ്റോക്‌സിന്റെ വിക്കറ്റ് കൂടി എടുത്ത സിറാജ് ഹാട്രിക്കിന് വക്കിലെത്തി.
ഇതോടെ ഇംഗ്ലണ്ട് ഇന്ന് വമ്പൻ തകർച്ചയെ നേരിടും എന്നാണ് കരുതിയത്. എന്നാൽ നിങ്ങൾ അങ്ങനെ തകരാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് പ്രസീദ് കൃഷ്ണ ബോളിങ്ങിന് എത്തിയതോടെ കാര്യങ്ങൾ മാറി തുടങ്ങി. ഹാരി ബ്രൂക്കിന് ഒപ്പം ക്രീസിൽ ചേർന്ന ജാമി സ്മിത്ത് ആണ് പ്രസീഡിനെ തല്ലിയോടിച്ചത്. പ്രസീദിന്റെ ഓവറിൽ 23 റൺസാണ് ജാമി അടിച്ചുകൂട്ടിയത്.
ഇത് എഴുതുമ്പോൾ 8 ഓവറുകൾ എറിഞ്ഞ താരം 61 റൺസാണ് വഴങ്ങിയിരിക്കുന്നത്. സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് പ്രസീഡിനെ ഹാരിയും ജാമിയും ചേർന്ന് നേരിട്ടത്. പ്രസീദിന് പ്രഹരം കിട്ടിയതോടെ മറ്റുള്ള ബോളർമാർക്കും സമ്മർദ്ദമായി. ഇത് വേഗത്തിൽ ഉള്ള സ്കോറിങ്ങിന് ഇരു ബാറ്റ്‌സ്മാനാരെയും സഹായിച്ചു. 84 – 5 എന്ന നിലയിൽ നിന്നും 249-5 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
ടെസ്റ്റിൽ ശരാശരിയിൽ ഒരു ഓവറിൽ 5 റൺ വഴങ്ങുന്ന പ്രസീദ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പന്തെറിയുമ്പോൾ പോലും അത്ര റൺ വഴങ്ങില്ല എന്ന് ശ്രദ്ധിക്കണം. ബാക് ഓഫ് ലെങ്ത് ഡെലിവറികളും ഷോട്ട് ബോളുകളും മാറി മാറി പരീക്ഷിക്കുന്ന രീതിയിൽ നിന്ന് യാതൊരു വ്യത്യാസവും വരാതെ പന്തെറിയുന്ന പ്രസീദ് ഇംഗ്ലണ്ടിൽ ഇപ്പോൾ മത്സരം നടക്കുന്ന പിച്ചിൽ ഏതൊരു ബാറ്റ്‌സ്മാനും ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പന്തുകളാണ് ഇട്ടുകൊടുക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇക്കണോമി റേറ്റ് (കുറഞ്ഞത് 500 പന്തുകൾ) എന്ന റെക്കോർഡ് ഇപ്പോൾ കൃഷ്ണയുടെ പേരിലാണ്. ഇതുവരെ, തന്റെ ടെസ്റ്റ് കരിയറിൽ ഒരു ഓവറിൽ അഞ്ച് റൺസിൽ കൂടുതൽ കൃഷ്ണ വഴങ്ങിയിട്ടുണ്ട്. 38 മത്സരങ്ങളിൽ നിന്ന് 4.16 എന്ന ഇക്കോണമി റേറ്റിൽ 3,731 റൺസ് വഴങ്ങിയ ബംഗ്ലാദേശിന്റെ ഷഹാദത്ത് ഹൊസൈന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്. 2005 മുതൽ 2015 വരെ ഹൊസൈൻ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചു.
എന്തായാലും തന്ത്രങ്ങൾ മാറ്റി ഇല്ലെങ്കിൽ താരത്തിനും ഇന്ത്യക്കും ഒരേ പോലെ പണിയാണ് എന്ന് പറയാം.
Prasidh Krishna is so unique.
He goes for less that 4 rpo in T20s
But goes above 6 Rpo In tests #ENGvsIND #INDvsENG#shubhmangill @academy_dinda @ABsay_ek
— Ankit Shah (@ankitshah1091) July 4, 2025
Discussion about this post