ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരങ്ങളിൽ പ്രധാനി ആയിരുന്നു, മുഹമ്മദ് സിറാജ്. സീനിയർ താരം ആയിരുന്നിട്ടും ജസ്പ്രീത് ബുംറക്ക് വേണ്ട പിന്തുണ കൊടുക്കണോ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാനോ സാധികാത്ത സിറാജ് ട്രോളുകളിൽ നിറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഉള്ള നിലവാരം, ഡിഎസ്പി ആയി ഇനിയുള്ള കാലം ഇരിക്കുക, തുടങ്ങിയുള്ള ട്രോളുകൾ അയാൾ കേട്ടു. ഇതിനിടയിൽ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കാത്ത സാഹചര്യത്തിൽ ഇയാൾ എങ്ങനെ ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന ചോദ്യങ്ങളും ഉയർന്നു.
എന്നാൽ ഇതിലും വലിയ പ്രതിസന്ധിയിൽ തളരാതെ തിരിച്ചുവന്ന സിറാജിന് മറുതന്ത്രം ഉണ്ടായിരുന്നു. തനിക്ക് പറ്റിയ അബദ്ധങ്ങളും മണ്ടത്തരങ്ങളും ഒഴിവാക്കി നല്ല ആത്മവിശ്വാസത്തിൽ രണ്ടാം ടെസ്റ്റിന് ഇറങ്ങിയ സിറാജ് താൻ ആരാണ്, തന്റെ റേഞ്ച് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. നല്ല ബാറ്റിംഗ് ട്രാക്കിൽ ബോളർമാർ നല്ല കഠിനാദ്ധ്വാനം ചെയ്യേണ്ട സ്ഥലത്ത് സിറാജ് തന്റെ മികവ് കാണിച്ച് ഇന്ന് നേടിയത് 6 വിക്കറ്റുകളാണ്. ഒരുപക്ഷെ അയാൾ തന്റെ കരിയറിൽ നടത്തിയ ഏറ്റവും മികച്ച ബോളിങ് പ്രകടനം എന്ന് ഇന്നത്തെ പ്രകടനത്തെ വിലയിരുത്താം.
ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 587 റൺ പിന്തുടർന്ന ഇംഗ്ലണ്ടിനെ ഇന്നലത്തെ ദിനം തന്നെ ആകാശ് ദീപും സിറാജും ചേർന്ന് തളർത്തി. അതിൽ സാക് ക്രോളിയുടെ വിക്കറ്റ് നേടിയ സിറാജ് ഇന്ന് രാവിലെ തീയായി. തലേന്നത്തെ സ്കോറിനോട് വെറും 7 റൺ കൂടി ടീം സ്‌കോറിൽ ചേർത്തപ്പോൾ 22 റൺ എടുത്ത റൂട്ടിനെ മടക്കിയാണ് സിറാജ് തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ അദ്ദേഹം അപകടകാരിയായ സ്റ്റോക്സ് ( 0 ) മടക്കി പ്രഹരം ഏൽപ്പിച്ചു. തുടർന്നും നന്നായി തന്നെ പന്തെറിഞ്ഞെങ്കിലും ഒരറ്റത്ത് പ്രസീദ് കൃഷണയും രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും അടക്കമുള്ള ബോളർമാർ റൺ ചോർത്തിയതോടെ ഹാരി ബ്രൂക്കും ജാമി സ്മിത്തും റൺ യദേഷ്ടം കണ്ടെത്തി മുന്നേറി. ഇവരെ തടയാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും നടന്നില്ല.
അവിടെയും സിറാജ് റൺ വഴങ്ങാതെ നിന്നു. ഇന്ത്യൻ സ്കോറിനോട് ഇരുവരും അടുപ്പിക്കുന്ന സമയത്ത് സെക്കന്റ് ന്യൂ ബോളിൽ ഹാരി ബ്രൂക്കിന്റെ ( 158 ) മടക്കി ആകാശ് ദീപ് ഏറ്റവും ആവശ്യമുള്ള വിക്കറ്റ് സമ്മാനിച്ചു. തൊട്ടുപിന്നാലെ ക്രിസ് വോക്‌സിനെ കൂടി മടക്കി ആകാശ് വീണ്ടും രക്ഷകനായി. സാധാരണ ഇന്ത്യയെ ഇപ്പോഴും ബുദ്ധിമുട്ടിക്കാറുള്ള വാലറ്റത്തെ ഇത്തവണ ഒരു ശല്യവും ഉണ്ടാക്കാതെ മടക്കുക എന്ന ലക്ഷ്യത്തോടെ വന്ന സിറാജ് തുടരെ മൂന്ന് വിക്കറ്റുകൾ നേടി മികവ് കാണിച്ചു. ഇതിൽ എടുത്ത് പറയേണ്ടത് നല്ല ഫോമിൽ കളിച്ച ജാമി സ്മിത്തിനെ ഒരറ്റത്ത് നിർത്തി അവസാന 2 വിക്കറ്റുകൾ നേടിയതാണ്. ജാമി സ്‌ട്രൈക്കിൽ വന്നാൽ ഉണ്ടാകുന്ന അപകടം മനസിലാക്കി ഏറ്റവും മികച്ച രണ്ട് പന്തുകളിലൂടെയാണ് ജോഷ് ടങ്, ഷൊഹൈബ് ബാഷിർ എന്നിവരെ താരം മടക്കിയത്. ഒടുവിൽ ഇംഗ്ലണ്ട് 407 റൺസിന് പുറത്താകുമ്പോൾ 180 റൺസിന്റെ മികച്ച ലീഡ് ആണ് ഇന്ത്യ നേടിയത്.
സാധാരണ ബോളർമാർക്ക് വലിയ സഹായം നൽകുന്ന പിച്ചിൽ 5 വിക്കറ്റ് പ്രകടനം ഒകെ നടത്തിയാൽ അതിനെ നമ്മൾ അഭിനന്ദിക്കുന്നതിനേക്കാൾ നൂറ് മടങ്ങ് അധികമുള്ള കൈയടികൾ ഇന്ന് സിറാജ് അർഹിക്കുന്നു
Discussion about this post