ഇന്ത്യയുടെ പേസ് ആക്രമണത്തിന് രണ്ടാം ടെസ്റ്റിൽ നേതൃത്വം നൽകിയ ആകാശ് ദീപിന്, ‘ക്രിക്കറ്റിന്റെ ഹോം’ ആയ ലോർഡ്‌സിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടീമിലിടം കിട്ടാൻ സാധ്യത കുറവാണെന്ന് താരം തന്നെ സമ്മതിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബോളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയതിനെത്തുടർന്ന് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ആകാശ് ഇടം നേടി.
ബുംറയുടെ അഭാവത്തിൽ, ആദ്യ ഇന്നിംഗ്‌സിൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തി ആകാശ് മികച്ച പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജിനൊപ്പം പന്തെറിഞ്ഞ ആകാശ് മികവ് കാണിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ മികവ് കാണിച്ച ഡകറ്റ്, പോപ്പ് എന്നിവരുടെ വിക്കറ്റ് രണ്ടാം ദിനം വീഴ്ത്തി മികവ് കാണിക്കാനും ആകാശിനായി.
മൂന്നാം ദിനത്തിൽ ഇന്നലെ, ഹാരി ബ്രൂക്കിന്റെ (158) പ്രതിരോധം തകർത്ത് ആകാശ്, ജാമി സ്മിത്തിനൊപ്പം (184*) നേടിയ 303 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തകർത്തു. തുടർന്ന് ഒരു സ്വിംഗർ എറിഞ്ഞ് ക്രിസ് വോക്‌സിന്റെ 5(17) വിക്കറ്റും എടുത്തു. അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം ഇങ്ങനെ:
“ഈ ടെസ്റ്റ് ടെസ്റ്റ് തീരാൻ ഇനി രണ്ട് ദിവസമേ സമയം ഉള്ളു. അത് ജയിക്കുക എന്നതാണ് പ്രത്യേകത. അതിനാൽ, മൂന്നാമത്തെ മത്സരത്തെക്കുറിച്ച് ഞാൻ ഒട്ടും ചിന്തിക്കുന്നില്ല. ഈ രണ്ട് ദിനവും ഞാൻ 100 % നവും ടീമിന് നൽകും. അതിനുശേഷം, ഞാൻ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം ചിന്തിക്കും. അടുത്ത മത്സരത്തിൽ ഞാൻ കളിക്കണോ വേണ്ടയോ എന്ന് ടീം തീരുമാനിക്കും. കളിയുടെ ഒരു ദിവസം മുമ്പേ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു.” ആകാശ് പറഞ്ഞു.
എന്തായാലും അടുത്ത മത്സരത്തിൽ പ്രസീദ് കൃഷ്ണയെ ഒഴിവാക്കി അവിടെ ആകാശ് തന്നെ കളിക്കണം ആവശ്യം ശക്തമാണ്. അങ്ങനെ വന്നാൽ ബുംറ, ആകാശ്, സിറാജ് ത്രയങ്ങൾ ആകും ടീമിന്റെ ആക്രമണം നയിക്കുക.
Discussion about this post