രമേഷ്ചന്ദ്ര ഗംഗാറാം “ബാപ്പു” നദ്കർണി ക്രിക്കറ്റ് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പിശുക്കനായ ബൗളർമാരിൽ ഒരാളായിരുന്നു. വളരെ പിശുക്കനായ അദ്ദേഹത്തിനെതിരെ റൺസ് നേടാൻ താരങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു. റൺസ് വിട്ടുകൊടുക്കുന്നത് അയാൾ അത്രക്ക് വെറുത്തിരുന്നു എന്ന് പറയാം.
ബാറ്റ്‌സ്‌മാൻമാർക്ക് പിഴവില്ലാതെ പന്തെറിയുന്നതിൽ നദ്‌കർണിക്ക് ഉള്ള മിടുക്ക് മറ്റുള്ള താരങ്ങൾക്ക് ചിന്തിക്കാൻ പട്ടണത്തിലും കൂഒടുത്താൽ ആയിരുന്നു. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുമ്പോൾ പിച്ചിൽ ഒരു നാണയമിട്ടിരുന്ന താരം അതിൽ സ്ഥിരമായി കൊള്ളിച്ചാണ് പരിശീലനം നടത്തിയിരുന്നത്. ഒരു ഓവറിന് 2.00 റൺസിൽ താഴെ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ കരിയർ ഇക്കോണമി നിരക്ക്.
1963-64ൽ ഇംഗ്ലണ്ടിനെതിരായ മദ്രാസ് ടെസ്റ്റിലെ ബൗളിങ്ങിലൂടെയാണ് നദ്കർണി പ്രശസ്തനാകുന്നത്. മത്സരത്തിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ 32-27-5-0 എന്ന കണക്കിലാണ് സ്പെൽ താരം അവസാനിപ്പിച്ചത്. 114 മിനിറ്റ് ബൗളിംഗ് സ്പെല്ലിൽ തുടർച്ചയായി ഇരുപത്തിയൊന്ന് മെയ്ഡൻ ഓവറുകൾ താരം എറിഞ്ഞു.
ആ പരമ്പരയിലെ അവസാന ടെസ്റ്റിൽ തന്റെ കരിയറിലെ ഏക സെഞ്ചുറിയും അദ്ദേഹം നേടി. ഇതിൽ പറഞ്ഞ 21 തുടർച്ചയായ മെയ്ഡൻ ഓവറുകൾ, ഇന്നും ആർക്കും തകർക്കാൻ സാധിക്കാത്ത റെക്കോർഡാണ്. ഇനി ഇത് ഒരിക്കലും തകർക്കാനും സാധ്യത ഉള്ളതായി തോന്നുന്നില്ല.
1955 ഡിസംബറിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച നദ്കർണി 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു, 25.70 ശരാശരിയിൽ 1414 റൺസും 29.07 ശരാശരിയിൽ 88 വിക്കറ്റുകളും നേടി. എന്നിരുന്നാലും, അദ്ദേഹത്തെ വേറിട്ടുനിർത്തിയത് 1.67 എന്ന ഇക്കണോമി റേറ്റ് ആയിരുന്നു.
Discussion about this post