എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യൻ ജയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നായകൻ ശുഭ്മാൻ ഗിൽ, രണ്ട് ഇന്നിംഗ്സുകളിലുമായി 430 റൺസ് നേടി നിരവധി റെക്കോർഡുകൾ ആണ് തകർത്തെറിഞ്ഞിരിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 269 റൺസും രണ്ടാം ഇന്നിംഗ്സിൽ 161 റൺസും നേടി ഇന്ത്യയെ പ്രശസ്തമായ വിജയത്തിലേക്ക് നയിച്ചു.
എന്നിരുന്നാലും, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ഗിൽ ചെയ്ത ഒരു തെറ്റിന് ബിസിസിഐക്കും താരത്തിനും ഒരേപോലെ പണി കിട്ടാൻ സാധ്യത. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) ദോഷം ചെയ്ത തെറ്റ് ബോർഡിന് 250 കോടി രൂപ നഷ്ടമാകാം.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ, ശുഭ്മാൻ ഗിൽ പവലിയനിൽ നിന്ന് നൈക്ക് ടി ഷർട്ട് ധരിച്ച് ഇന്നിംഗ്സ് ഡിക്ലയർ ചീയാൻ എത്തിയപ്പോൾ ടീം സ്കോർ 427/6 എന്ന സ്കോർ നിൽക്കുക ആയിരുന്നു. എന്താണ് അല്ലെ നൈക്ക് ടി ഷർട്ട് ധരിച്ച് ഇന്നിംഗ്സ് ഡിക്ലയർ ചെയ്താൽ കുഴപ്പം എന്ന് അല്ലെ? ചില കുഴപ്പങ്ങൾ ഉണ്ടെന്ന് തന്നെ പറയാം.
ബിസിസിഐയെ സ്പോൺസർ ചെയ്യുന്നത് അഡിഡാസാണ്, അതിനാൽ തന്നെ മത്സരങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ അവരുടെ ഉൽപ്പന്നങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് കരാർ ഉള്ളതാണ്. പക്ഷേ ഗിൽ നിയമങ്ങൾ പാലിക്കാതെ നൈക്ക് ഉൽപ്പന്നങ്ങൾ ധരിച്ചാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തിടുക്കത്തിൽ പുറത്തിറങ്ങിയതാണെന്നും സ്പോൺസർഷിപ്പ് നിബന്ധനകളും വിശദാംശങ്ങളും മറന്നുപോയിരിക്കാമെന്നും കരുതപ്പെടുന്നു. എന്തായാലും തെറ്റ് തെറ്റാണെന്ന് എന്നതിനാൽ തന്നെ പണി കിട്ടാൻ സാധ്യതയുണ്ട്.
2023-ൽ, അഡിഡാസും ബിസിസിഐയും 250 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. അത് 2028 മാർച്ച് വരെ പ്രാബല്യത്തിൽ ഉള്ളതാണ്. എന്നിരുന്നാലും, ഗില്ലിന്റെ പ്രവർത്തിയെത്തുടർന്ന് ഇന്ത്യൻ ബോർഡുമായുള്ള കരാർ റദ്ദാക്കാൻ അഡിഡാസിന് എല്ലാ അവകാശവുമുണ്ട്, കൂടാതെ അവരുടെ കളിക്കാരൻ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചില്ല എന്നതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും കഴിയും.
എന്നിരുന്നാലും, ബിസിസിഐ ഏറ്റവും സമ്പന്നമായ ബോർഡായതിനാൽ അവരുമായി കരാർ ഉള്ളത് അഡിഡാസിനും ഗുണം ചെയ്യും. അതിനാൽ, ചിലപ്പോൾ ബോർഡിനും താരത്തിനും ഒരു മുന്നറിയിപ്പ് കൊടുത്തിട്ട് അഡിഡാസ് പ്രശ്നം അവസാനിപ്പിച്ചേക്കാം.
Discussion about this post