26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നടത്തിയ ഏറ്റുപറച്ചിലുകൾ ചർച്ചയാവുന്നു. ആക്രമണം നടന്ന സമയത്ത് താൻ മുംബൈ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിവർത്തിച്ചുവെന്നും ആണ് റാണ ഏറ്റുപറഞ്ഞിരിക്കുന്നത്.
ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന റാണ, മുംബൈ ക്രൈംബ്രാഞ്ചിനോട് ചോദ്യം ചെയ്യലിൽ, താനും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുമായി നിരവധി പരിശീലന സെഷനുകൾ നടത്തിയതായി വെളിപ്പെടുത്തി. ലഷ്‌കർ ഇ ത്വയ്ബ പ്രധാനമായും ഒരു ചാരശൃംഖലയായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും റാണ ഏറ്റുപറഞ്ഞുവത്രേ.
മുംബൈയിൽ തന്റെ സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കാനുള്ള ആശയം തന്റേതാണെന്ന് റാണ പറഞ്ഞതായും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ് ചെലവുകൾ എന്ന നിലയിലാണ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിൽ ഉണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായാണ് വിവരം.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ താൻ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിച്ചതായും റാണ പറഞ്ഞുവത്രേ. ഖലീജ് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും റാണ പറയുന്നു.
Discussion about this post