സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. വിദ്യാർത്ഥികളുടെ കൺസെഷൻനിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെപെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് പണിമുടക്ക്.
സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ചപരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽപരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം പ്രതിവർഷം 2000 കോടി രൂപ നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയെരക്ഷിക്കാനാണ് 241 ദീർഘദൂര സൂപ്പർ ക്ലാസ് പെർമിറ്റുകൾ സ്വകാര്യ ബസുകളിൽ നിന്ന്ഏറ്റെടുത്തതെന്ന് ബസ് ഉടമ സംയുക്ത സമിതി ആരോപിക്കുന്നു :
Discussion about this post