2005-ൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിൽ ധോണി നേടിയ തകർപ്പൻ ഇന്നിംഗ്‌സിനെ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫ് അനുസ്മരിച്ചു. 2004 ഡിസംബറിൽ ബംഗ്ലാദേശിൽ നടന്ന ഏകദിന പരമ്പരയിലായിരുന്നു ധോണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും, 10 റൺസിൽ താഴെ ശരാശരിയിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 19 റൺസ് മാത്രം നേടിയ ധോണി, പാകിസ്ഥാനെതിരായ അടുത്ത ഏകദിന പരമ്പരയുടെ തുടക്കത്തിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്, ആദ്യ മത്സരത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്.
എന്നിരുന്നാലും, കരിയറിലെ ആദ്യ നാല് മത്സരങ്ങളിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്‌തതിന് ശേഷം, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ അദ്ദേഹത്തിന് മൂന്നാം നമ്പറിൽ സ്ഥാനക്കയറ്റം ലഭിച്ചു. 123 പന്തിൽ നിന്ന് 148 റൺസ് നേടി ധോണി ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിച്ചു. നീളൻ മുടിക്കാരനായ അന്നത്തെ ധോണിയുടെ സ്റ്റൈലൻ ബാറ്റിംഗ് അന്ന് മുതലാണ് ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഇന്നലെ ധോണിയുടെ ജന്മദിനത്തിൽ ആ ഇന്നിങ്സിനെക്കുറിച്ച് കൈഫ് പറഞ്ഞത് ഇങ്ങനെ:
“പാകിസ്ഥാനെതിരായ മത്സരങ്ങൾ എല്ലായ്പ്പോഴും സമ്മർദ്ദം നിറഞ്ഞ പോരാട്ടങ്ങളാണ്. അന്നത്തെ നായകൻ ഗാംഗുലിയാണ് മത്സരത്തിൽ ധോണിയെ മൂന്നാം നമ്പറിൽ അയക്കാം എന്ന് പറയുന്നത്. ധോണി വക കാമിയോ ആണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം 140 റൺസ് അടിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. ഡ്രസ്സിംഗ് റൂമിൽ ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു. എന്നാൽ ക്രീസിൽ എത്തിയപ്പോൾ മുതൽ അദ്ദേഹം സ്റ്റൈൽ മാറ്റി. ലോഫ്റ്റ് ഷോട്ടുകൾ , ഓഫ് സൈഡിൽ കൂടി സിക്സ്, ഓവർ ദി ടോപ് ഷോട്ടുകൾ ഒകെ ആ ബാറ്റിൽ നിന്ന് വന്നു. ഈ വ്യക്തിക്ക് ദീർഘനേരം കളിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഞങ്ങൾ വിചാരിച്ചത്. ഞങ്ങൾ അവന്റെ കാര്യത്തിൽ തെറ്റിദ്ധരിച്ചു!”
അദ്ദേഹം തുടർന്നു:
“ഇന്നിംഗ്സ് പുരോഗമിക്കുമ്പോൾ,അവൻ സ്റ്റൈൽ മാറ്റി. ഒരേ സമയം ക്ലാസും മാസുമായി കളിച്ചു. അന്ന് ഒരു ക്വിക്ക്ഫയർ 30 റൺസ് പോരാ എന്ന് അദ്ദേഹത്തിന് തോന്നി. ഇത് ഒരു ഡു-ഓർ-ഡൈ മത്സരമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മൂന്നാം നമ്പറിൽ അദ്ദേഹം പരാജയപ്പെട്ടാൽ, അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കില്ല, കാരണം അദ്ദേഹത്തിന് ഇതിനകം കുറച്ച് നേരത്തെ തന്നെ ലഭിച്ചിരുന്നു.”
ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി മാറാൻ ധോണിയെ ഈ ഇന്നിംഗ്സ് സഹായിച്ചു എന്ന് പറയാം. അദ്ദേഹത്തിന്റെ കീഴിൽ, മെൻ ഇൻ ബ്ലൂ 2007 ലെ ടി20, 2011 ലെ ഏകദിന ലോകകപ്പുകളും 2013 ലെ ചാമ്പ്യൻസ് ട്രോഫിയും നേടി.
Discussion about this post