ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന് ശേഷമുള്ള ഒരു ചർച്ചയ്ക്കിടെ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോനാഥൻ ട്രോട്ട് ലണ്ടനിൽ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയുടെ വസതിയിലെ വിലാസം അബദ്ധവശാൽ വെളിപ്പെടുത്തി. ജൂലൈ 6 ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 336 റൺസിന്റെ ചരിത്ര വിജയത്തിന് ശേഷമാണ് ഈ സംഭവം നടന്നത്.
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ നേടിയ ആദ്യ വിജയമായിരുന്നു അത്, അങ്ങനെ ചെയ്യുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ മാറി. കോഹ്‌ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ടീമിന്റെ ആദ്യ പ്രധാന ടെസ്റ്റ് മത്സരമായതിനാൽ ഈ വിജയത്തിന് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് കിട്ടുന്നത്. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും ആകാശ് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും മാച്ച് വിന്നിംഗ് സ്പെൽ നടത്തി ടീം മികച്ച തിരിച്ചുവരവ് നടത്തി പരമ്പര 1-1 ന് സമനിലയിലാക്കി.
സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ മത്സരാനന്തര ചർച്ചയ്ക്കിടെ, ട്രോട്ട് കോഹ്‍ലിയെക്കുറിച്ച് സംസാരിക്കുകയും 36 കാരന് ഡ്രസ്സിംഗ് റൂം വൈബ് നഷ്ടം ആകും എന്ന് പറയുകയും ചെയ്തു. അങ്ങനെ പറഞ്ഞപ്പോൾ, ട്രോട്ട് അബദ്ധവശാൽ താരത്തിന്റെ ലണ്ടൻ വിലാസം നൽകി.
“അദ്ദേഹം സെന്റ് ജോൺസ് വുഡിലോ സമീപത്തോ അല്ലെ താമസിക്കുന്നത്? അദ്ദേഹത്തെ നമുക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കാൻ കഴിയില്ലേ? വിരാട് കോഹ്‌ലിയുടെ ട്വീറ്റ് നോക്കുമ്പോൾ, ആ ഡ്രസ്സിംഗ് റൂം അനുഭവം അദ്ദേഹത്തിന് നഷ്ടമാകുന്നതിൽ അതിശയിക്കാനില്ല. കളി ഉപേക്ഷിച്ചതിന് ശേഷം ഉള്ള പല താരങ്ങൾക്കും അതൊക്കെ തോന്നാം.” ട്രോട്ട് പറഞ്ഞു.
എന്തായാലും ഇന്ത്യ ജയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ അഭിനന്ദന പോസ്റ്റ് ചർച്ചയായിരുന്നു.
Discussion about this post