ഭാരതത്തിന്റെ ദേശീയ ആദർശത്തെ വിദ്യാർത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവക്യത്തോടെ വിദ്യാർത്ഥികളിൽ ദേശീയതയുടെ ദീപശിഖയുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കഴിഞ്ഞ 77 വർഷമായി പ്രവർത്തിക്കുന്നത്. ദീഘകാലമായി ഒരേ ലക്ഷ്യബോധത്തിലൂന്നി പ്രവർത്തിക്കുന്ന സമയത്തും കാലഘട്ടത്തിനനുരിച്ച് വിദ്യാഭ്യാസ സമൂഹിക വിഷയങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന രീതിയാണ് എബിവിപി അവലംബിച്ചിട്ടുള്ളത്.
1948 ൽ രൂപീകരിച്ച എബിവിപി ചുരുങ്ങിയ കാലയളവിൽ തന്നെ വിദ്യാർത്ഥികളുടെ നേതൃത്വം ഏറ്റെടുക്കുന്നതിൽ ശക്തി തെളിയിച്ചിരുന്നു. 1951 – 52 കാലഘട്ടത്തിൽ അലഹാബാദ് സർവ്വകലാശാലയിൽ കലാലയ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സഖ്യങ്ങളെ തകർത്ത് എബിവിപിയുടെ മുകുന്ദ് ബിഹാരി ലാൽ അധ്യക്ഷനായി വിജയിച്ചു. അന്ന് യൂണിയൻ പരിപാടിയിൽ സംസാരിക്കുവാൻ ആർ എസ് എസ് സർസംഘചാലക് പൂജനീയ ഗുരുജിയെ അദ്ധേഹം ക്ഷണിക്കുകയും അദേഹം സംസാരിക്കുന്ന സമയത്ത് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വാദികൾ അവരുടെ ജന്മസിദ്ധമായ അസഹിഷ്ണുത അന്നും കാണിച്ചിരുന്നു. എന്നാൽ അഖിലഭാരതീയ വിദ്യാർത്ഥിപരിഷത്ത് സംഘടനയുടെ ആരംഭത്തിൽ ഏറ്റെടുത്ത ഭാരതത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ നേതൃത്വം ഇന്നും 60 ലക്ഷത്തിലധികം മെമ്പർഷിപ്പുള്ള ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി വിദ്യാർഥികളെ നയിക്കുന്നു.
കാലാനുസൃതമായ പ്രവർത്തന പദ്ധതികളിലൂടെ അതാത് കാലഘട്ടത്തിൽ ആവശ്യമായ വിഷയങ്ങൾ ഏറ്റെടുത്ത് ധ്യേയയാത്ര നടത്തുന്ന സംഘടനയാണ് എബിവിപി. 2005 ന് ശേഷം UPA ഗവൺമെന്റ് ഭാരതത്തിൽ നടത്തിയ അഴിമതി ഭാരതജനതയ്ക്കേൽപ്പിച്ച കളങ്കം വളരെ വലുതായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അഴിമതിക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുവാനും അഴിമതി രഹിത സർക്കാർ ഉണ്ടാകുവാൻ തീരുമാനിച്ചതിന്റെ ഫലമായി 2012 മുതൽ Youth against Corruption എന്ന മുദ്രാവാക്യം ഉയർത്തിൽ ഭാരതമെമ്പാടും സമരമുന്നേറ്റങ്ങൾക്ക് എബിവിപി നേതൃത്വം നൽകി. ഭാരതത്തിലെ മുഴുവൻ സർവ്വകലാശാലകളും നഗരകേന്ദ്രങ്ങളും അഴിമതിക്കെതിരെയുള്ള സമരകേന്ദ്രങ്ങളായി മാറിയിരുന്നു. 90കളിൽ കാശ്മീരിൽ തീവ്രവാദികൾ ത്രിവർണ പതാകയുയർത്താൻ പോലും സാധിക്കില്ല എന്ന തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സമയത്ത് ചലോ കാശ്മീർ എന്ന ആഹ്വാനത്തോടെ ത്രിവർണപതാകയായുമായി അവിടേക്ക് കടന്നുചെന്ന ദേശീയധാരയാണ് എബിവിപി . ബംഗ്ലാദേശ് അതിർത്തിയിലെ തീവ്രവാദത്തിനെതിരെ ചലോ ചിക്കനെക്ക് എന്ന മുന്നേറ്റമുൾപ്പെടെ തീവ്രവാദത്തിനെതിരെ വിദ്യാർത്ഥി ശക്തിയെ നയിക്കാൻ എബിവിപിക്ക് സാധിച്ചു.
അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിൽ വിദ്യാർത്ഥികളെ നയിച്ചത് എബിവിപി ആയിരുന്നു. കേരളത്തിലെ അടിയന്തരാവസ്ഥക്കെതിരെയുള്ള സമരചരിത്രത്തിൽ കാണാൻ സാധിക്കും അടിയന്തരാവസ്ഥക്കെതിരെ പോരാടിയതിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് അന്നത്തെ എബിവിപിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. ഭാരതം മുഴുവൻ അടിയന്തരാവസ്ഥാ പോരാട്ടങ്ങൾക്ക് സർവ്വകലാശാലകളിലും യുവാക്കൾക്കിടയിലും എബിവിപിയുടെ നേതൃത്വം സുശക്തമായിരുന്നു. നക്സലിസത്തിന്റെ വേരറുക്കുവാനും വിദ്യാർത്ഥി പരിഷത്തിന്റെ ശബ്ദവും ഉരുക്കുമുഷ്ടികളും ഉയർന്നു…
കേരളത്തിൽ ഇടതുഭരണത്തിന്റെ തണലിൽ മാർക്സിസ്റ്റ് ഭീകരർ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി സമാധാനാന്തരീക്ഷം തകർത്ത സമയത്ത് 2017 നവംബർ 11 ന് അഭിമാനമാണ് കേരളം ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ചലോ കേരള മഹാറാലി യിൽ ഒരു ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ അണിനിരന്നു.
ഇത്തരത്തിൽ നിരവധി മുന്നേറ്റങ്ങൾ ഭാരതത്തിലെ വിദ്യാർത്ഥി സംഘടനാ ചരിത്രത്തിൽ വിദ്യാർത്ഥി പരിഷത്ത് ആലേഖനം ചെയ്തു. ഓരോ കാലഘട്ടത്തിലും ഭാരതത്തിലെ വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ അവരുടെ ശബ്ദമായി വിദ്യാർത്ഥി പരിഷത്ത് മാറി. ഭാരതം സ്വാതന്ത്ര്യലബ്ദിയുടെ അറുപതാണ്ടുകൾ പൂർത്തികരിച്ച കാലത്തും ഭാരതത്തിലെ SC-ST ഹോസ്റ്റലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് 16 സംസ്ഥാനങ്ങളിലായി 256 ഫോസ്റ്റലുകളിൽ എബിവിപി നടത്തിയ സർവേയിലൂടെ മനസിലാക്കുകയും 2007 ൽ വലിയ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.. ദീർഘകാലം ഭാരതത്തിന്റെ സ്വത്വാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ നയത്തിന് വേണ്ടി ശബ്ദമുയർത്തി. ഇത്തരത്തിൽ എണ്ണിയാലോടുങ്ങാത്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾ വിദ്യാർത്ഥി പരിഷത്തിനോടൊപ്പം അണിചേർന്നു…
വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം വിദ്യാർഥികളെ വലിയ ലക്ഷ്യങ്ങൾ സഫലീകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി പരിഷത്തിന്റെ കഴ്ചപ്പാട് അപാരമാണ്. സ്വാതന്ത്ര്യ ലബ്ദിയുടെ 100 വർഷങ്ങൾ പൂർത്തിയാകുന്ന അമൃത കാലഘട്ടത്തിൽ വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലൂന്നി ഭാരതത്തിലെ യുവാക്കളെ തയ്യാറാക്കുന്ന പ്രവർത്തനത്തിലാണ് വിദ്യാർത്ഥി പരിഷത്ത്. ഇതിനായി വിവിധ മേഖലകളിൽ അക്കാദമിക് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുകയാണ് വിദ്യാർത്ഥി പരിഷത്തിന്റെ ആയാം പ്രവർത്തനങ്ങൾ. ആയുഷ് വിദ്യാർത്ഥികളുടെ ഇടയിൽ ജിജ്ഞാസ, മെഡിക്കൽ – ഡെന്റൽ വിദ്യാർത്ഥികളുടെ ഇടയിൽ മെഡിവിഷൻ, NIT,IIT തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങളിൽ Think India തുടങ്ങി പത്തിലധികം ആയാം പ്രവർത്തനങ്ങൾക്ക് എബിവിപി നേതൃത്വം നൽകുന്നു. എല്ലാ വിദ്യാർത്ഥികളിലും അവരുടെ താത്പര്യമനുസരിച്ച് കലാ,കായികം,പ്രകൃതി സംരക്ഷണം, സേവാ പ്രവർത്തനങ്ങളിലേർപ്പെടാൻ കലാ മഞ്ച്, ഖേലോ ഭാരത് , Students For Development , Students For Seva എന്നീ നാല് ഗതിവിധി പ്രവർത്തനങ്ങക്ക് വിദ്യാർത്ഥി പരിഷത്ത് നേതൃത്വം നൽകുകയാണ്.
ഭാരതതിന്റെ അമൃത കാലഘട്ടം പൂർത്തികരിച്ച് സ്വതന്ത്ര്യ ലബ്ദിയുടെ നൂറ് വർഷം പൂർത്തിയാകുന്ന വേളയിൽ വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിൽ വിദ്യാർഥിപരിഷത്ത് ധ്യേയയാത്ര തുടരുകയാണ്. ഭാരതം അമൃത കാലഘട്ടം പൂർത്തീകരിച്ചു കഴിയുമ്പോൾ 2048 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിക്ഷത്ത് യുഗാനുകൂല പ്രവർത്തനങ്ങളുടെ 100 വർഷത്തെ ചരിത്രം രചിക്കും…
ഈ യു ഈശ്വരപ്രസാദ്
എ ബി വി പി സംസ്ഥാന സെക്രട്ടറി
Discussion about this post