ക്രിക്കറ്റിൽ വിരാട് കോഹ്‌ലി സന്തോഷിച്ചിരുന്നത് റെക്കോഡുകളോ നേട്ടങ്ങളോ കണ്ട് അല്ല എന്നും മറിച്ച് ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ചതിലൂടെ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്ക്. 2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലി, റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചത് തന്റെ കരിയറിലെ നിർണായക അധ്യായമാണെന്ന് വെളിപ്പെടുത്തി.
നിലവിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കോഹ്‌ലിക്ക് സമാനമായ രീതികൾ ആണെന്ന് കാർത്തിക് പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിന് മുൻഗണന നൽകിയതിന് 25 കാരനെ കാർത്തിക്ക് പ്രശംസിച്ചു. കോഹ്‌ലിയുടെ സ്റ്റൈൽ ഉള്ള താരമാണ് ഗിൽ എന്ന് പറഞ്ഞ് കാർത്തിക്ക് ഇങ്ങനെ പറഞ്ഞു:
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ കോഹ്‌ലിയെ കണ്ടുമുട്ടി, ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഈ സംസാരം ഉയർന്നുവന്നു. ആളുകൾ എന്നെ ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ്ങും മറ്റുള്ള റെക്കോഡുകളും ഒന്നും അല്ല തന്റെ ക്യാപ്റ്റൻസി ആണ് തന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു” കാർത്തിക് പറഞ്ഞു.
“ഞാൻ ഇത് പറയാൻ കാരണം, ശുഭ്മാൻ ഗിൽ കോഹ്‌ലിയുടെ അതെ രീതിയിലാണ് മുന്നോട്ട് പോകുന്നത്. അവൻ മുമ്പ് വ്യത്യസ്തമായ രീതിയിലാണ് ബാറ്റ് ചെയ്തത്. എന്നാൽ ഇപ്പോൾ, എനിക്ക് ക്യാപ്റ്റൻസി ലഭിച്ചതിനുശേഷം, അയാൾ ബാറ്റ് ചെയ്യുമ്പോൾ, തന്റെ ടീമിന് വേണ്ടത് ഇതാണ് എന്ന് അവന് അറിയാം. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ വ്യക്തിഗത നേട്ടങ്ങളെ ഒന്നും അവൻ കാര്യമാക്കുന്നില്ല” കാർത്തിക് പറഞ്ഞു.
ഗില്ലിന്റെ ക്യാപ്റ്റൻസി ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ കൂടുതൽ മികച്ചതായി. എഡ്ജ്ബാസ്റ്റണിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനത്തെത്തുടർന്ന് കോഹ്‌ലിയുമായുള്ള താരതമ്യങ്ങൾ ശക്തമായി. ഒരേ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയും 150 റൺസും നേടിയ ആദ്യ കളിക്കാരനായി ഗിൽ മാറി. ഗില്ലിന്റെ പക്വതയും ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാനുള്ള സന്നദ്ധതയും കാർത്തിക് എടുത്തുകാട്ടി. കോഹ്‌ലി തന്റെ ക്യാപ്റ്റൻസി കാലയളവിൽ പ്രകടിപ്പിച്ച രീതികൾ ഗില്ലും പ്രകടിപ്പിക്കുന്നു എന്നാണ് കാർത്തിക്ക് പറഞ്ഞത്.
Discussion about this post