ഇന്നലത്തെ ഇന്ത്യൻ തോൽവിയുടെ വിഷമത്തിൽ ആയിരിക്കുന്ന ഇത് വായിക്കുന്ന പല ആളുകളും. അത്രമാത്രം വിജയപ്രതീക്ഷ നിലനിർത്തിയ മത്സരത്തിൽ, കളിയുടെ ഭൂരിഭാഗവും കണ്ട്രോൾ ചെയ്ത മത്സരത്തിൽ നമ്മൾ എങ്ങനെ പരാജയപെട്ടു എന്നതാണ് കൂടുതൽ ആളുകളും ചിന്തിക്കുന്ന കാര്യം. എല്ലാത്തിന്റെയും തുടക്കം ഇന്നലെ ടെസ്റ്റിന്റെ നാലാം ദിനമാണ്. ഇന്ത്യയും ഇംഗ്ലണ്ടും ആദ്യ ഇന്നിങ്സിൽ സ്കോർ തുല്യത പാലിക്കുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് മറുപടി 192 റൺസിൽ ഒതുങ്ങുന്നു. ഇതോടെ ഇന്ത്യൻ ജയം ഉറപ്പിച്ച ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യൻ മുൻനിര മടങ്ങിയപ്പോൾ ടീം സ്കോർ 58 – 4 മാത്രമായിരുന്നു. ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റ് അതിന്റെ ആവേശകരമായ ആന്ത്യത്തിലേക്ക് കടക്കുന്ന സമയം ആയിരുന്നു അപ്പോൾ മുതൽ. ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 135 റൺസ്.
പന്തും രാഹുലും ഒകെ ഉള്ളപ്പോൾ ജയം ഉറപ്പിച്ച ഇന്ത്യൻ ആരാധകർക്ക് സ്വപ്നം പോലും കിട്ടാത്ത പണിയാണ് ഇംഗ്ലണ്ട് നൽകിയത്. സ്റ്റോക്സ് – ആർച്ചർ സഖ്യത്തിന്റെ ചീറിപാഞ്ഞ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഇന്ത്യ തകർന്നു. ആർച്ചർ പന്തിനെ മടക്കിയപ്പോൾ രാഹുലിനെ സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ മികവ് കാണിച്ച വാഷിംഗ്‌ടൺ സുന്ദർ ജോഫ്രക്ക് കൂടി വീണതോടെ 112 – 8 എന്ന നിലയിലേക്ക് വീഴുന്നു.
എന്നാൽ രവീന്ദ്ര ജഡേജ എന്ന ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ തന്റെ മികവ് മുഴുവൻ പുറത്തെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. കൂട്ടായി എത്തിയത് ബുംറ, സമീപകാലത്ത് മിക്ക കളിയിലും പൂജ്യനായി മടങ്ങുന്ന ചരിത്രമുള്ള താരത്തെ 53 പന്തുകൾ സമ്മർദ്ദത്തിലേക്ക് തള്ളിവിടാതെ കളിപ്പിക്കാൻ അയാൾക്കായി. തന്റെ പ്ലാൻ വിട്ട് ബുംറ സ്വന്തം പ്ലാനിൽ കളിച്ചപ്പോഴാണ് 54 ആം പന്തിൽ ഇംഗ്ലണ്ട് ആഗ്രഹിച്ച ആ ഒമ്പതാം വിക്കറ്റ് അവർക്ക് കിട്ടിയത്. ശേഷം ബുംറയെ പോലെ തന്നെ സിറാജും പോരാടി നോക്കി എങ്കിലും അവസാനം നിർഭാഗ്യം അയാളുടെ വിക്കറ്റിൽ കലാശിച്ചതോടെ ഇന്ത്യ 22 റൺസിന് മത്സരം തോറ്റു. എങ്കിലും വാലറ്റവുമായി ചേർന്ന് അവസാനം വരെ പൊരുതി നോക്കിയ ജഡേജ ഇന്ത്യയുടെ ഹീറോയായി.
ഇത്തരത്തിൽ ജയം ഉറപ്പിച്ച മത്സരത്തിൽ നമ്മൾ തോൽക്കുമ്പോൾ സങ്കടം ഉണ്ടാകും എന്നത് സത്യമാണ്. എന്നാൽ മുമ്പും ഇത്തരം കാഴ്ചകൾ ടെസ്റ്റിൽ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ള മൂന്ന് മത്സരങ്ങൾ നമുക്ക് നോക്കാം. പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ മൂന്ന് മത്സരങ്ങളിലും കോഹ്‌ലിയുടെ വിക്കറ്റ് പോയതി ശേഷമാണ് നമ്മൾ തോറ്റത്.
1 ) 2014-ൽ നടന്ന ഇന്ത്യ ഓസ്ട്രേലിയ ( വേദി -അഡ്ലെയ്ഡ്)
നാലാം ഇന്നിംഗ്സിൽ ജയിക്കാൻ 364 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ശിഖർ ധവാൻ, ചേതേശ്വർ പൂജാര എന്നിവരുടെ രൂപത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നിരുന്നാലും, വിജയും കോഹ്‌ലിയും നന്നായി കളിച്ച് മൂന്നാം വിക്കറ്റിൽ 185 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു.
കോഹ്‌ലി അറ്റാക്ക് ചെയ്തപ്പോൾ വിജയ് ഒരേ സമയം ക്ലാസും മാസുമായി കളിച്ചു. ഇരുവരും ഇന്ത്യയെ 57/2 എന്ന സ്കോറിൽ നിന്ന് 242/2 എന്ന സ്കോറിലേക്ക് എത്തിച്ചു, ഓസീസിനെതിരെ മറക്കാനാവാത്ത വിജയം നേടാമെന്ന ടീമിന് പ്രതീക്ഷ നൽകി. എന്നിരുന്നാലും, ഏകാഗ്രതയിലെ ഒരു വീഴ്ച വന്നതോടെ വിജയ്, നഥാൻ ലിയോണിന്റെ ബൗളിംഗിന് മുന്നിൽ കുടുങ്ങി. അന്ന് 30 വയസ്സുണ്ടായിരുന്ന അദ്ദേഹം അർഹമായ സെഞ്ച്വറി നേടാതെ വേദനയോടെ വീണു. 234 പന്തിൽ 99 റൺസ് നേടി പുറത്തായി.
മുരളി വിജയ് പുറത്തായതിന് പിന്നാലെ കോഹ്‌ലിക്ക് പങ്കാളികൾ ഇല്ലാതെ പോയി. ഒടുവിൽ താരം 141 റൺ നേടിയാണ് മടങ്ങിയത്. മത്സരത്തിൽ ഇന്ത്യ തോറ്റത് 48 റൺസിന്.
2 ) 2018 ൽ നടന്ന ഇംഗ്ലണ്ട് vs ഇന്ത്യ( വേദി – ബർമിംഗ്ഹാം)
അന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 287 റൺസ് എടുക്കുന്നു. വിരാട് കോഹ്‌ലിയുടെ 149 റൺ പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ മറുപടി 274 . ഇതോടെ ഇംഗ്ലണ്ട് ലീഡ് 13 റൺസ്. ഇഷാന്ത് ശർമ്മയുടെ 5 വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 180 റൺസ്. ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 193 റൺസ്. ഇന്ത്യ ജയിക്കും എന്ന തോന്നൽ ഒകെ തന്നെങ്കിലും ആർക്കും വലിയ സംഭാവന ബാറ്റിംഗിൽ നൽകാൻ തരാത്തത് തിരിച്ചടിയായി. കോഹ്‌ലി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ഗുണം ഉണ്ടായില്ല. അവസാനം ഹാർദിക് പാണ്ഡ്യയുമൊത്തുള്ള കൂട്ടുകെട്ടിൽ കോഹ്‌ലി ശ്രമിച്ചെങ്കിലും 141 – 6 എന്ന ഘട്ടത്തിൽ നിന്ന് സ്റ്റോക്‌സിന്റെ മികച്ച ബോളിങ്ങിൽ ഇരുവരും മടങ്ങിയതോടെ ഇന്ത്യ 162 റൺസിന് പുറത്ത്. ഇംഗ്ലണ്ടിന് 31 റൺ ജയം.
3 ) ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം ( വേദി- ഹാംഷെയർ)
മേൽപ്പറഞ്ഞ പരമ്പരയിലെ നാലാം മത്സരം. ആദ്യം ബാറ്റ് ചെയ്‌തെ ഇംഗ്ലണ്ട് 246 റൺസിന് പുറത്ത്. പൂജാരയുടെ 132 റൺ ബലത്തിൽ ഇന്ത്യ 273 റൺ എടുക്കുന്നു. ടീമിന് 27 റൺ ലീഡ് ടീമിന് കിട്ടുന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 273 റൺ എടുത്തതോടെ ഇന്ത്യക്ക് ജയിക്കാൻ 245 റൺ ലക്ഷ്യം. 123 – 4 എന്ന നിലയിൽ നിന്ന ഇന്ത്യ ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 58 റൺ എടുത്ത കോഹ്‌ലിയും പിന്നാലെ 51 റൺ എടുത്ത രഹാനെയും മടങ്ങിയതോടെ ഇന്ത്യയുടെ പണി പാളി. ടീം 184 റൺസിന് പുറത്തായി. 60 റൺസിന് ആയിരുന്നു ഇംഗ്ലണ്ട് ജയം.
Discussion about this post