2016 ലെ മുംബൈയിൽ നടന്ന ലോക ടി20യിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ വിജയമാണ് തന്റെ അന്താരാഷ്ട്ര കരിയറിലെ പ്രിയപ്പെട്ട നിമിഷമെന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സൽ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്ന ജമൈക്കൻ, തങ്ങൾക്ക് ഒരു പിന്തുണയും നൽകാത്ത കാണികൾക്കിടയിൽ ഇന്ത്യയ്‌ക്കെതിരെ വിജയകരമായി 193 റൺസ് പിന്തുടരാൻ കഴിഞ്ഞത് മികച്ച ഓർമ്മ ആണെന്ന് പറഞ്ഞു.
52 റൺസെടുത്ത ജോൺസൺ ചാൾസിനെ ഇന്ത്യ പുറത്താക്കിയതിന് ശേഷം വെസ്റ്റ് ഇൻഡീസ് മത്സരം തോൽക്കും എന്നാണ് ഏവരും കരുതിയത്. 20 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്ന റസലും 51 പന്തിൽ 82 റൺ നേടിയ സിമ്മൺസും ചേർന്നാണ് വെസ്റ്റ് ഇൻഡീസിനെ ജയിപ്പിച്ചത്. ഈ മത്സരവുമായി ബന്ധപ്പെട്ട് താരം പറഞ്ഞത് ഇങ്ങനെ:
“തീർച്ചയായും 2016 ലോകകപ്പ്, ഇന്ത്യയ്‌ക്കെതിരായ സെമിഫൈനൽ മത്സരം ആണ് എന്റെ ഏറ്റവും മികച്ച നിമിഷം. ഞാനും ലെൻഡൽ സിമ്മൺസും ടീമിനെ വിജയത്തിലെത്തിച്ച മത്സരം. ഇന്ത്യയെ മാത്രം പിന്തുണച്ച കാണികൾ നിൽക്കുമ്പോൾ സെമിഫൈനലിൽ 190-ലധികം റൺസ് പിന്തുടരുന്നത് ഇതിനകം തന്നെ അൽപ്പം സമ്മർദ്ദമായിരുന്നു, പക്ഷേ വിക്കറ്റ് വളരെ മികച്ചതായിരുന്നു, അതിനാൽ അവർ ഉയർത്തിയ ഏത് സ്കോറും പിന്തുടരും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു”
ശേഷം ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ വേഗം മടങ്ങി എങ്കിലും, അന്ന് 4-0-21-1 എന്ന മികച്ച സ്പെൽ എറിഞ്ഞ് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ശേഷം ടീം നാല് വിക്കറ്റിന് ജയിച്ച് കിരീടം സ്വന്തമാക്കി.
Discussion about this post